വടകര: (vatakara.truevisionnews.com) സഹജീവി സ്നേഹമുള്ള മലയാളികളാണ് പ്രളയം വന്നാലും പ്രകൃതി ക്ഷോപിച്ചാലും തളരാത്ത കേരളത്തിൻ്റെ കരുത്ത്.
അതിജീവനത്തിനായി നാടിനൊപ്പം നിന്ന കലാകാരൻമാരുടെ കൂട്ടായ്മ കടത്തനാട്ടിൽ തീർത്ത ചരിത്രം ആവർത്തിക്കുന്നു.




ഉരുൾപൊട്ടലിൽ സർവ്വവും നഷ്ടമായ വയനാട്ടിലും വിലങ്ങാട്ടും ജീവിതങ്ങൾ തിരികെ പിടിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായ ധനം സ്വരൂപിക്കാൻ കലാസംഗമം ഇന്ന് നടക്കും.
വടകര പുതിയ ബസ്റ്റാൻ്റിൽ രാവിലെ 9 മുതൽ രാത്രി 9 മണി വരെയാണ് പരിപാടി.
കലാ സംഗമത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം മുനിസിപ്പൽ പാർക്കിൽ കഴിഞ്ഞ ദിവസം ഇ. വി. വത്സൻ ഉദ്ഘാടനം ചെയ്തിരുന്നു.
സംഗീതത്തിന് വടകര മ്യൂസിഷ്യൻ വെൽഫെയർ അസോസിയേഷൻ ഓർക്കസ്ട്രയും തത് സമയം ആളുകളുടെ ചിത്രം വരച്ചു നൽകുന്ന പരിപാടിക്ക് കചിക ആർട്ട് ഗാലറിയും നേതൃത്വം നൽകും.
പ്രസിദ്ധ ചിത്രകാരന്മാരുടെ ചിത്രങ്ങൾ പ്രദർശനത്തിനും വിൽപ്പനയ്ക്കും ഉണ്ടാകും.
#Artsmeeting #today #Vadakara #New #Bustant