വടകര : മൂന്നാംവർഷ മെഡിക്കൽ വിദ്യാർഥി മിനിലോറിയിടിച്ച് മരിച്ചകേസിൽ 77,02,000 രൂപ നഷ്ടപരിഹാരംനൽകാൻ വടകര എം.എ.സി.ടി. ജഡ്ജ് പി. പ്രദീപ് വിധിച്ചു.
വടകര വില്യാപ്പള്ളി മണലിൽ താഴക്കുനി നിസാറിന്റെ മകൻ മുഹമ്മദ് മൻസൂർ ലോറിയിടിച്ചു മരിച്ച കേസിലാണ് വിധി.




നാഷണൽ ഇൻഷുറൻസ് കമ്പനിയണ് നഷ്ടപരിഹാരംനൽകേണ്ടത്.
2020 ഫെബ്രുവരി 17-നാണ് കേസിനാസ്പദമായ അപകടം നടന്നത്.
#medical #student #died #after #being #hit #lorry #Vilyapally #77 #lakh #compensation