ആയഞ്ചേരിയിൽ 'അൽ മാഹിർ ' വിജയികളെ അനുമോദിച്ചു

ആയഞ്ചേരിയിൽ 'അൽ മാഹിർ ' വിജയികളെ അനുമോദിച്ചു
Mar 18, 2026 01:41 PM | By Roshni Kunhikrishnan

ആയഞ്ചേരി :(vatakara.truevisionnews.com) കടമേരി എം.യു.പി. സ്കൂളിൽ നിന്നും ഈ വർഷം അൽ മാഹിർ സ്കോളർഷിപ്പ് പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. യു.പി. വിഭാഗത്തിൽ 22 ഉം എൽ പി വിഭാഗത്തിൽ 12 പേരുമാണ് വിജയിച്ചത്. തോടന്നൂർ ഉപജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ വിജയിച്ച വിദ്യാലയവും കടമേരി എം. യു. പി സ്കൂളാണ്.

'മിദാദ്' അറബി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടന്ന അനുമോദന പരിപാടി തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ - ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹാരിസ് മുറിച്ചാണ്ടി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻ്റ് ഇ. പി. മൊയ്തു അധ്യക്ഷനായി. വാർഡ് മെംബർ സി.കെ. ജമീല മുഖ്യാതിഥിയായി.

ചടങ്ങിൽ ജില്ലാ അറബിക് സാഹിത്യോത്സവത്തിൽ വിജയം നേടിയ പ്രതിഭകളെയും, ഉപജില്ല തൽസമയ കയ്യെഴുത്ത് മാഗസിൻ നിർമ്മാണ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച സ്കൂൾ ടീമിനെയും, അബാക്കസ് സംസ്ഥാനതലത്തിൽ നടത്തിയ മത്സര പരീക്ഷയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ വിദ്യാർഥികളെയും അനുമോദിച്ചു.

പ്രധാനാധ്യാപകൻ ടി.കെ. നസീർ , സ്റ്റാഫ് സെക്രട്ടറി കെ. അബ്ദുറഹിമാൻ, കെ. കെ സഫീറ, ടി.കെ. ഹാരിസ്, കെ. അഷറഫ്, എ.കെ. സുബൈർ, പി. കെ. ഷമീമ , ടി. റംല, കെ. കെ. അയ്യൂബ്, സി.എച്ച്. ഷഫീഖ്, സഫീന, മുഹമ്മദ് ആദിൽ എന്നിവർ സംസാരിച്ചു.

'Al Mahir' winners felicitated in Ayanjary

Next TV

Related Stories
ആയഞ്ചേരിയിൽ ഇ എം എസ് സ്മരണ പുതുക്കി സിപിഐ(എം)

Mar 19, 2026 02:29 PM

ആയഞ്ചേരിയിൽ ഇ എം എസ് സ്മരണ പുതുക്കി സിപിഐ(എം)

ആയഞ്ചേരിയിൽ ഇ എം എസ് സ്മരണ പുതുക്കി...

Read More >>
കെ.കെ. രമയുടെ വിജയം ഉറപ്പാക്കാൻ ആർഎംപിഐ-യുഡിഎഫ് അഴിയൂർ ജനകീയ മുന്നണി

Mar 19, 2026 11:44 AM

കെ.കെ. രമയുടെ വിജയം ഉറപ്പാക്കാൻ ആർഎംപിഐ-യുഡിഎഫ് അഴിയൂർ ജനകീയ മുന്നണി

കെ.കെ. രമയുടെ വിജയം ഉറപ്പാക്കാൻ ആർഎംപിഐ-യുഡിഎഫ് അഴിയൂർ ജനകീയ...

Read More >>
പാറക്കല്‍ ജയിച്ചാല്‍ കേവലം എംഎല്‍എ മാത്രമാവില്ല - ഷാഫി പറമ്പില്‍ എംപി

Mar 18, 2026 10:58 PM

പാറക്കല്‍ ജയിച്ചാല്‍ കേവലം എംഎല്‍എ മാത്രമാവില്ല - ഷാഫി പറമ്പില്‍ എംപി

പാറക്കല്‍ ജയിച്ചാല്‍ കേവലം എംഎല്‍എ മാത്രമാവില്ല - ഷാഫി പറമ്പില്‍...

Read More >>
ആവേശത്തില്‍ ആയഞ്ചേരി റോഡ് ഷോ; കണക്കുചോദിക്കാനുള്ള സുവര്‍ണാവസരമായെന്ന് പാറക്കല്‍

Mar 18, 2026 10:37 PM

ആവേശത്തില്‍ ആയഞ്ചേരി റോഡ് ഷോ; കണക്കുചോദിക്കാനുള്ള സുവര്‍ണാവസരമായെന്ന് പാറക്കല്‍

ആവേശത്തില്‍ ആയഞ്ചേരി റോഡ് ഷോ; കണക്കുചോദിക്കാനുള്ള സുവര്‍ണാവസരമായെന്ന്...

Read More >>
സൗമ്യനായ ജനകീയ നേതാവ്; വടകരയിൽ ഇടത് മുന്നണിക്ക് എം കെ ഭാസ്ക്കരൻ സാരഥി

Mar 18, 2026 12:59 PM

സൗമ്യനായ ജനകീയ നേതാവ്; വടകരയിൽ ഇടത് മുന്നണിക്ക് എം കെ ഭാസ്ക്കരൻ സാരഥി

വടകരയിൽ ആർജെഡി സ്ഥാനാർത്ഥിയായി എം.കെ ഭാസ്‌കരൻ ജനവിധി...

Read More >>
Top Stories

News Roundup

GCC News