ആവേശത്തില്‍ ആയഞ്ചേരി റോഡ് ഷോ; കണക്കുചോദിക്കാനുള്ള സുവര്‍ണാവസരമായെന്ന് പാറക്കല്‍

ആവേശത്തില്‍ ആയഞ്ചേരി റോഡ് ഷോ; കണക്കുചോദിക്കാനുള്ള സുവര്‍ണാവസരമായെന്ന് പാറക്കല്‍
Mar 18, 2026 10:37 PM | By Roshni Kunhikrishnan

ആയഞ്ചേരി:(vatakara.truevisionnews.com) ആവേശമുണര്‍ത്തി ആയഞ്ചേരിയില്‍ കുറ്റ്യാടി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പാറക്കല്‍ അബ്ദുല്ലയുടെ റോഡ്‌ഷോ. സ്ഥാനാര്‍ഥിക്കൊപ്പം സ്ഥലം എംപി ഷാഫി പറമ്പിലും ചേര്‍ന്നപ്പോള്‍ പ്രവര്‍ത്തകരുടെ ആവേശം ഇരട്ടിയായി. വടകരറോഡ് പെട്രോള്‍പമ്പിനു സമീപത്തുനിന്ന് ആരംഭിച്ച റോഡ് ഷോ ബസ് സ്റ്റാന്റ് ചുറ്റി കവലയില്‍ സമാപിച്ചു.

പത്ത് വര്‍ഷമായി നമ്മള്‍ ഈ സര്‍ക്കാരിന്റെ കെടുതികള്‍ പേറുകയാണെന്ന് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സ്ഥാനാര്‍ഥി പാറക്കല്‍ അബ്ദുല്ല പറഞ്ഞു. കക്ഷി രാഷ്ട്രീയത്തിനപ്പുറത്ത് ഈ നാട് മാറിയേ മതിയാകൂ. അതിനായി നമ്മള്‍ രണ്ടാഴ്ച വിശ്രമമില്ലാതെ പ്രവര്‍ത്തിക്കണം. ഈ സര്‍ക്കാരിന്റെ അനീതികള്‍ക്കെതിരായി പത്തുവര്‍ഷമായി തെരുവില്‍ സമരം ചെയ്യുകയാണ് കെ എസ് യുക്കാരനും യൂത്ത് കോണ്‍ഗ്രസുകാരനും എംഎസ്ഫുകാരനും യൂത്ത് ലീഗുകാരനുമെല്ലാം. അങ്ങനെ പ്രതിഷേധക്കുന്നവരെ പേപ്പട്ടിയെപ്പോലെ തല്ലിയ സര്‍ക്കാരാണ് നമ്മുടെ മുന്നിലുള്ളത്.

കരിങ്കൊടികാണിച്ചവരെ മുഖ്യമന്ത്രിയുടെ മുന്നില്‍വെച്ച് പൂച്ചട്ടികൊണ്ട് തലയടിച്ചു പൊളിച്ചപ്പോള്‍ അത് ജീവന്‍രക്ഷാ പ്രവര്‍ത്തനമാണെന്നു പറഞ്ഞ ആഭ്യന്തരമന്തരിയാണ് നമുക്കുള്ളത്. കുട്ടികള്‍ക്ക് പ്ലസ്ടു സീറ്റുകള്‍ ലഭിക്കാതായപ്പോള്‍ സമരം ചെയ്ത പ്രവര്‍ത്തകരെ കൊയിലാണ്ടിയിലെ പൊലീസുകാര്‍ ചങ്ങലവെച്ചാണ് കൊണ്ടുപോയത്. അതിനൊക്കെ എണ്ണിയെണ്ണി കണക്ക് ചോദിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നതെന്നും പാറക്കല്‍ അബ്ദുല്ല കൂട്ടിച്ചേര്‍ത്തു.

Content Highlight: Ayancherry road show in excitement; Parakkal says it is a golden opportunity to hold people accountable

Next TV

Related Stories
ലഹരിക്കെതിരെ ഒറ്റക്കെട്ട്; മടപ്പള്ളി വിഎച്ച്എസ്എസ്സിൽ ലഹരിവിരുദ്ധ പരിപാടികൾ സംഘടിപ്പിച്ചു

Jun 28, 2026 11:32 AM

ലഹരിക്കെതിരെ ഒറ്റക്കെട്ട്; മടപ്പള്ളി വിഎച്ച്എസ്എസ്സിൽ ലഹരിവിരുദ്ധ പരിപാടികൾ സംഘടിപ്പിച്ചു

മടപ്പള്ളി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ , ലഹരിവിരുദ്ധ പരിപാടികൾ,...

Read More >>
കർഷകർക്ക് താങ്ങായി; ചോറോട് സഹകരണ ബാങ്ക് കർഷക സേവന കേന്ദ്രം ആരംഭിച്ചു

Jun 28, 2026 10:53 AM

കർഷകർക്ക് താങ്ങായി; ചോറോട് സഹകരണ ബാങ്ക് കർഷക സേവന കേന്ദ്രം ആരംഭിച്ചു

ചോറോട് സഹകരണ ബാങ്ക് , കർഷക സേവന കേന്ദ്രം,...

Read More >>
എസ്എൻഡിപി നേതാവ് പി.എം. രവീന്ദ്രന്റെ വിയോഗം; അനുശോചനമറിയിച്ച് വടകരയിലെ സാമൂഹിക-രാഷ്ട്രീയ നേതാക്കൾ

Jun 27, 2026 11:20 PM

എസ്എൻഡിപി നേതാവ് പി.എം. രവീന്ദ്രന്റെ വിയോഗം; അനുശോചനമറിയിച്ച് വടകരയിലെ സാമൂഹിക-രാഷ്ട്രീയ നേതാക്കൾ

എസ് എൻ ഡി പി നേതാവും വടകരയിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന പി എം രവീന്ദ്രൻ്റെ വിയോഗം,അനുശോചനം...

Read More >>
വാദം നീളുന്നു; കാഫിർ സ്‌ക്രീൻഷോട്ട് കേസ് പ്രതി ജിതിൻ ഭാസ്‌കറിന്റെ ജാമ്യഹർജി തിങ്കളാഴ്ചത്തേക്ക് മാറ്റി

Jun 27, 2026 04:06 PM

വാദം നീളുന്നു; കാഫിർ സ്‌ക്രീൻഷോട്ട് കേസ് പ്രതി ജിതിൻ ഭാസ്‌കറിന്റെ ജാമ്യഹർജി തിങ്കളാഴ്ചത്തേക്ക് മാറ്റി

കാഫിർ സ്‌ക്രീൻഷോട്ട് കേസ് പ്രതി ജിതിൻ ഭാസ്‌കറിന്റെ ജാമ്യഹർജി തിങ്കളാഴ്ചത്തേക്ക് മാറ്റി...

Read More >>
പ്രതിഷേധം ;തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വടകരയിൽ എൽഐസി ഏജന്റുമാരുടെ ധർണ നടത്തി

Jun 27, 2026 01:28 PM

പ്രതിഷേധം ;തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വടകരയിൽ എൽഐസി ഏജന്റുമാരുടെ ധർണ നടത്തി

തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വടകരയിൽ എൽഐസി ഏജന്റുമാരുടെ ധർണ...

Read More >>
Top Stories

News Roundup

Entertainment News