#Latest News #Vadakara Job Fair #Vignana Keralam #LDF
വടകര: (https://vatakara.truevisionnews.com/) എൽഡിഎഫ് സർക്കാരിന്റെ 'വിജ്ഞാന കേരളം' പദ്ധതിയുടെ ഭാഗമായി വടകരയിൽ സംഘടിപ്പിച്ച മെഗാ തൊഴിൽമേളയിൽ 214 പേർക്ക് വിവിധ സ്ഥാപനങ്ങളിൽ തൊഴിൽ ലഭിച്ചു. 685 പേർ ഷോർട്ട് ലിസ്റ്റിൽ ഇടംപിടിച്ചു.
വടകര നഗരസഭയും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ ജി ടെക്കും (G-Tec) സംയുക്തമായി ടൗൺ ഹാളിൽ നടത്തിയ മേളയിൽ, ഓൺലൈൻ വഴിയുള്ളവർ ഉൾപ്പെടെ 2598 ഉദ്യോഗാർഥികൾ പങ്കെടുത്തു. യുഎൽസിസിഎസ് (ULCCS), വടകര സഹകരണ ആശുപത്രി, ബേബി മെമ്മോറിയൽ ആശുപത്രി, ജിപാസ്, ജോയ് ആലുക്കാസ്, അജ്ഫാൻ, മൈജി തുടങ്ങി അമ്പതിലേറെ പ്രമുഖ സ്ഥാപനങ്ങളാണ് അഭിമുഖങ്ങളിൽ പങ്കെടുത്തത്.
നഗരസഭ ചെയർപേഴ്സൺ പി.കെ. ശശി തൊഴിൽമേള ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ കെ.എം. ഷൈനി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്മാരായ ഇ.കെ. രമണി, വി.കെ. വിനു, പി. പ്രശാന്തി, കെ. ഗോപാലകൃഷ്ണൻ, കൗൺസിലർമാരായ എം. ഫൈസൽ, സരോജിനി, പതേരി ശശി, പി. സോമശേഖരൻ, ആർ.വി. ബിജുൽ കുമാർ, പി.പി. വ്യാസൻ, ശരണ്യ വാഴയിൽ എന്നിവരും സിഡിഎസ് ചെയർപേഴ്സൺമാരായ സിന്ധു പ്രേമൻ, വി.കെ. റീന, വിജ്ഞാന കേരളം ഡിപിഎം എ.പി. റഫ്സീന, കെ.വി. അഞ്ജു തുടങ്ങിയവരും സംസാരിച്ചു. സ്ഥിരംസമിതി അധ്യക്ഷൻ പി.കെ. സതീശൻ സ്വാഗതവും വി.റ്റി. സദാനന്ദൻ നന്ദിയും പറഞ്ഞു.
Content Highlight: 'Knowledge Kerala' Scheme, LDF, Mega Job Fair, Vadakara






































