സൗമ്യനായ ജനകീയ നേതാവ്; വടകരയിൽ ഇടത് മുന്നണിക്ക് എം കെ ഭാസ്ക്കരൻ സാരഥി

സൗമ്യനായ ജനകീയ നേതാവ്; വടകരയിൽ ഇടത് മുന്നണിക്ക് എം കെ ഭാസ്ക്കരൻ സാരഥി
Mar 18, 2026 12:59 PM | By Roshni Kunhikrishnan

വടകര:(vatakara.truevisionnews.com)സൗമ്യനായ ജനകീയ നേതാവ്, വടകരയിൽ ഇടത് മുന്നണിക്ക് എം കെ ഭാസ്ക്കരൻ സാരഥിയാകും. സുദീർഘമായ രാഷ്ട്രിയ പ്രവർത്തന പാരമ്പര്യത്തിന്റെ കരുത്തുമായി ആർജെഡി യിലെ എം കെ ഭാസ്ക്കരൻ എൽഡിഎഫ് ന് വേണ്ടി വടകരയിൽ അങ്കത്തിനിറങ്ങി കഴിഞ്ഞു. ഓർക്കാട്ടേരി സ്വദേശിയായ മരുന്നോളി താഴെക്കുനി കണ്ണൻ.മാതു ദമ്പതികളുടെ മകനായ ഭാസ്ക്കരൻ

നിലവിൽ ആർജെഡി കോഴിക്കോട് ജില്ലാ പ്രസിഡന്റ്ആണ്. സോഷ്യലിസ്റ്റ് പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയായ ഐ എസ് ഒ വിലൂടെ 1972ൽ വിദ്യാർത്ഥി രാഷ്ട്രീയ പ്രവർ ത്തനത്തിലൂടെ പൊതുരംഗത്തേക്ക് വരികയും പാർട്ടിയുടെയും യുവജന സംഘടനയുടെയും വിവിധ തലങ്ങളിൽ പ്രവർത്തിക്കുകയും ചെയ്തു.

കേരള വിദ്യാർത്ഥി ജനതയുടെ താലൂക്ക് സെക്രട്ടറി, ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും യുവജനത സംസ്ഥാന സെക്രട്ടറി എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട് സോഷ്യലിസ്റ്റ് ജനത രൂപീകൃതമായപ്പോൾ സംസ്ഥാന സെക്രട്ടറിയായും ജെഡിയുവിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായും ദേശീയ നിർവാഹ സമിതി അംഗമായും പ്രവർത്തിച്ചു.

എൽജെ.ഡിയുടെ സംസ്ഥാന സെക്രട്ടറി,ദേശീയ നിർവാഹ സമിതി അംഗം, ആർജെഡിസംസ്ഥാന സെക്രട്ടറി, നിർവാഹക സമിതി അംഗം, നിരവധി വർഷം വടകര മണ്ഡലം പ്രസിഡണ്ട് എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചിട്ടുണ്ട്. കെ ചന്ദ്രശേഖരൻ വിദ്യാഭ്യാസ മന്ത്രി ആയിരുന്നപ്പോൾ പേഴ്സണൽ അസിസ്റ്റന്റ് ആയി പ്രവർത്തിച്ചിട്ടുണ്ട്. 1995, 2005, 2015 എന്നീ മൂന്ന് ടേമുകളിൽ ഏറാമല പഞ്ചായത്ത് പ്രസിഡന്റായിരുന്നു .

ഏറാമലയുടെ നാനാവിധങ്ങളായ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത അദ്ദേഹം സൗമ്യമായ പെരുമാറ്റത്തിലൂടെ എല്ലാ വിഭാഗമാളുകളുടെയും സ്വീകാര്യനായ വ്യക്കിത്യമാണ്.വടകര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണായും പ്രവർത്തിച്ചു. ഇപ്പോൾ കാഡ്കോ ഡയറക്ടറും ഓർക്കാട്ടേരി സി എച്ച് തണൽ ഡയാലിസിസ് സെന്റർ ട്രഷറർ ആണ്. ഭാര്യ ഇന്ദിര ഏറാമല സർവീസ് സഹകരണ ബാങ്ക് മക്കൾ അശ്വിൻ ലാൽ, ആദിത്ത് ലാൽ.



MK Bhaskaran to seek election as RJD candidate in Vadakara

Next TV

Related Stories
ആയഞ്ചേരിയിൽ ഇ എം എസ് സ്മരണ പുതുക്കി സിപിഐ(എം)

Mar 19, 2026 02:29 PM

ആയഞ്ചേരിയിൽ ഇ എം എസ് സ്മരണ പുതുക്കി സിപിഐ(എം)

ആയഞ്ചേരിയിൽ ഇ എം എസ് സ്മരണ പുതുക്കി...

Read More >>
കെ.കെ. രമയുടെ വിജയം ഉറപ്പാക്കാൻ ആർഎംപിഐ-യുഡിഎഫ് അഴിയൂർ ജനകീയ മുന്നണി

Mar 19, 2026 11:44 AM

കെ.കെ. രമയുടെ വിജയം ഉറപ്പാക്കാൻ ആർഎംപിഐ-യുഡിഎഫ് അഴിയൂർ ജനകീയ മുന്നണി

കെ.കെ. രമയുടെ വിജയം ഉറപ്പാക്കാൻ ആർഎംപിഐ-യുഡിഎഫ് അഴിയൂർ ജനകീയ...

Read More >>
പാറക്കല്‍ ജയിച്ചാല്‍ കേവലം എംഎല്‍എ മാത്രമാവില്ല - ഷാഫി പറമ്പില്‍ എംപി

Mar 18, 2026 10:58 PM

പാറക്കല്‍ ജയിച്ചാല്‍ കേവലം എംഎല്‍എ മാത്രമാവില്ല - ഷാഫി പറമ്പില്‍ എംപി

പാറക്കല്‍ ജയിച്ചാല്‍ കേവലം എംഎല്‍എ മാത്രമാവില്ല - ഷാഫി പറമ്പില്‍...

Read More >>
ആവേശത്തില്‍ ആയഞ്ചേരി റോഡ് ഷോ; കണക്കുചോദിക്കാനുള്ള സുവര്‍ണാവസരമായെന്ന് പാറക്കല്‍

Mar 18, 2026 10:37 PM

ആവേശത്തില്‍ ആയഞ്ചേരി റോഡ് ഷോ; കണക്കുചോദിക്കാനുള്ള സുവര്‍ണാവസരമായെന്ന് പാറക്കല്‍

ആവേശത്തില്‍ ആയഞ്ചേരി റോഡ് ഷോ; കണക്കുചോദിക്കാനുള്ള സുവര്‍ണാവസരമായെന്ന്...

Read More >>
ആയഞ്ചേരിയിൽ 'അൽ മാഹിർ ' വിജയികളെ അനുമോദിച്ചു

Mar 18, 2026 01:41 PM

ആയഞ്ചേരിയിൽ 'അൽ മാഹിർ ' വിജയികളെ അനുമോദിച്ചു

ആയഞ്ചേരിയിൽ 'അൽ മാഹിർ ' വിജയികളെ...

Read More >>
Top Stories










News Roundup






GCC News