അഴിയൂർ: (vatakara.truevisionnews.com) അഴിയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം സെപ്റ്റംബർ 25 മുതൽ ഒക്ടോബർ അഞ്ച് വരെ നടത്താൻ സംഘാടക സമിതി യോഗം തീരുമാനിച്ചു. കായിക മത്സരങ്ങൾ 28-ന് ചോമ്പാല മിനി സ്റ്റേഡിയത്തിലും, കലാമത്സരങ്ങൾ ഒക്ടോബർ 5-ന് അഴിയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലും നടക്കും. മത്സരങ്ങളിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ഒക്ടോബർ 20-നകം ഓൺലൈനായി എൻട്രികൾ സമർപ്പിക്കണം. പരിപാടിയുടെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു. ശശി ധരൻ തോട്ടത്തിൽ .അനിഷ ആനന്ദ സദനം,രമ്യ കരോടി, അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത്, എം പി ബാബു, പി കെ പ്രീത, പ്രദീപ് ചോമ്പാല , കെ എ സുരേന്ദ്രൻ, ടി ടി പത്മനാഭൻ , സി എച്ച് സജീവൻ ,മുബാസ് കല്ലേരി, സാജിദ് നെല്ലോളി, സാലിം പുനത്തിൽ,റഫീക്ക് അഴിയൂർ, എസ് പി റഫീക്ക്, ഇ പി ഫാസിൽ, ഇ കെ അനീഷ് കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ആയിഷ ഉമ്മർ (ചെയർ ), വി. ശ്രീകല (ജന.കൺ )
Now it's time for celebrations; Kerala Festival in Azhiyur will be celebrated on September 25th