വടകര: (vatakara.truevisionnews.com) ഏറാമല ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ നെരോത്ത് താഴെ പുത്തൻപുരയിൽ താഴെ റോഡ് നാടിന് സമർപ്പിച്ചു. തൊഴിലുറപ്പ് ഫണ്ടിൽനിന്ന് അഞ്ചുലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി. മിനിക ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ജസീല വി.കെ യുടെ ശ്രമഫലമായാണ് റോഡ് യാഥാർത്ഥ്യമായത്.
ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജസീല വി.കെ അധ്യക്ഷത വഹിച്ചു. വികസന സമിതി അംഗം റിയാസ് കുനിയിൽ സ്വാഗതം പറഞ്ഞു. നെരോത്ത് നാരായണൻ. ടി എൻ. കെ ശശീന്ദ്രൻ മാസ്റ്റർ, കെ ബാബു മാസ്റ്റർ, കൃഷ്ണൻ തകരനിലത്തിൽ, പി.പി ഇബ്രാഹിം, പി.പി കെ രാജൻ, ടി.പി മൊയ്തു ഹാജി, ഗംഗൻ നെരോത്ത്, അമീർ വളപ്പിൽ ,ഗീത നെരോത്ത്. ബൈജേഷ് പി കെ, രാമചന്ദ്രൻ കെ.പി,മുഹമ്മദ് മുക്കാട്ട്, പാലേരി ഇസ്മായിൽ എന്നിവർ സംസാരിച്ചു. ടി.എൻ കെ പ്രഭാകരൻ നന്ദി പറഞ്ഞു.
Now a new road; The road under Neroth, Puthunpura, was dedicated to the nation.