വടകര: (vatakara.truevisionnews.com) വടകരയിൽ ആറു കിലോ കഞ്ചാവും രണ്ട് ലക്ഷത്തിലേറെ രൂപയുമായി ഒരാൾ പിടിയിൽ. എറണാകുളം കണയന്നൂർ വാഴക്കാല സ്വദേശി ദിനേശൻ (62) ആണ് പിടിയിലായത്. വടകര എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വി.ആർ. ഹിരോഷും സംഘവും നടത്തിയ റെയ്ഡിലാണ് അറസ്റ്റ്. അഴിയൂര്‍ ശ്രീ വേണുഗോപാല ക്ഷേത്രത്തിന് മുന്‍വശത്ത് നിന്ന് 115 ഗ്രാം കഞ്ചാവുമായി ഇയാളെ പിടികൂടുകയായിരുന്നു.
തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പ്രതിയുടെ മലപ്പുറം കൊണ്ടോട്ടി പുളിക്കലിലെ താമസസ്ഥലത്ത് വന്‍ കഞ്ചാവ് ശേഖരമുണ്ടെന്നറിയുന്നത്. തുടര്‍ന്ന് അവിടെ പരിശോധന നടത്തിയ എക്‌സൈസ് സംഘം 5.95 കിലോ കഞ്ചാവും 2,26,500 രൂപയും കണ്ടെടുക്കുകയായിരുന്നു.




അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വന്‍തോതില്‍ കഞ്ചാവ് എത്തിക്കുന്നയാളാണ് പ്രതി. ഇതിനു മുമ്പും സമാന രീതിയില്‍ കഞ്ചാവുമായി ഇയാളെ അറസ്റ്റ് ചെയ്തതാണെന്ന് എക്സൈസ് അറിയിച്ചു.
അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രമോദ് പുളിക്കൂല്‍, പ്രിവന്റീവ് ഓഫീസര്‍ ഉനൈസ് എന്‍ എം, പ്രിവന്റ് ഓഫീസര്‍ സുരേഷ് കുമാര്‍.സി.എം, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മുസ്ബിന്‍, ശ്യാംരാജ്, അനിരുദ്ധ്, വനിതാ സിഇഒ രേഷ്മ, ഡ്രൈവര്‍ പ്രജീഷ് എന്നിവരാണ് എക്‌സൈസ് സംഘത്തിലുണ്ടായിരുന്നത്.
Excise crackdown; Six kilos of ganja and over Rs. 2 lakh seized in Vadakara, one arrested