ചോമ്പാല:(vatakara.truevisionnews.com) അഴിയൂർ സെൻട്രൽ എൽ പി സ്കൂൾ വിദ്യാർഥികൾക്കുള്ള സ്പോർട്ട്സ് ജേഴ്സി അഴിയൂർ ഗ്രാമ പഞ്ചായത്ത് അംഗം സി എം സജീവൻ സ്കൂൾ ലീഡർ ഷെലൻ ഷെരീഫിന് നൽകി ഉദ്ഘാടനം ചെയ്തു.
ചോമ്പാലകമ്പയിൻ സ്പോർട്സ് ക്ലബ് പ്രസിഡന്റ് പ്രദീപ് ചോമ്പാല മുഖ്യാതിഥി ആയി. പി ടി എ പ്രസിഡന്റ് പി പി ഷിഹാബുദീൻ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക എൻ അനിത . ഇ സുധാകരൻ,കെ നജീഫ്, കെ വി . പ്രകാശൻ, അബ്ദുൽ സലീം .പി എം,രമ്യ,അശ്വന്ത് പ്രവീൺ ,ആർ പി രാഗിൽ രാജ് എന്നിവർ സംസാരിച്ചു.
For new enthusiasm; Jerseys distributed to Azhiyur Central LP School students