വടകര: ( vatakara.truevisionnews.com) ദേശീയപാത ചോറോട് കൈനാട്ടിയിൽ വെച്ച് ബസിടിച്ച് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ അപകടാവസ്ഥ തരണം ചെയ്തു. കുറ്റ്യാടി കുമ്പളച്ചോല സ്വദേശിനി നളിനി (48) ആണ് അപകടാവസ്ഥ തരണം ചെയ്തത്. പരിക്കേറ്റ ഉടൻതന്നെ വടകര ബേബി മെമ്മോറിയില്‍ ആശുപത്രിയില്‍ എത്തിച്ച ഇവരെ സ്ഥിതി ഗുരുതരമായതിനാല്‍ കോഴിക്കോടേക്ക് കൊണ്ടുപോയി അടിയന്തര ശസ്ത്രക്രിയക്ക് വിദേയമാക്കിയിരുന്നു.
ഇന്നലെ വൈകുന്നേരം നാലരയോടെയാണ് അപകടമുണ്ടായത്. സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ നളിനിയുടെ കൈക്ക് മുകളിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ് വീട്ടമ്മ.




തലശ്ശേരിയില്‍ നിന്ന് വടകരയ്ക്കു വരുന്ന സ്വകാര്യ ബസാണ് ബൈക്കില്‍ ഇടിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന ഭർത്താവും ബസിനടിയില്‍പെട്ടു. ഭർത്താവ് പരിക്കേൽക്കാതെ രക്ഷപെടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത് . അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതവും താറുമാറായിരുന്നു. അപകടത്തിൽ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നഷ്ടപരിഹാരം സംബന്ധിച്ച് ഇതുവരെ തീരുമാനം ആയിട്ടില്ല.
Surgery completed for Kuttiyadi native housewife injured in bus accident in Kainatty