മണിയൂർ: ( vatakara.truevisionnews.com) വോട്ട് ചോരി യിലൂടെ വീണ്ടും അധികാരത്തിൽ വന്ന രണ്ടാം മോഡി സർക്കാർ ജനാധിത്യത്തിൻ്റെ വിശ്വാസ്യത തകർത്ത് രാജ്യത്തിൻ്റെ ഫെഡറൽ സംവിധാനത്തെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്ന് എസ്.ഡി.പി.ഐ കോഴിക്കോട് ജില്ലാ ട്രഷറർ നാസർ മാസ്റ്റർ പേരോട് പ്രസ്ഥാവിച്ചു. എസ്.ഡി.പി.ഐ മണിയൂർ പഞ്ചായത്ത് കമ്മിറ്റി തോടന്നൂരിൽ സംഘടിപ്പിച്ച പാർട്ടി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.
ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നതിലൂടെ ഫാസിസം ആഗ്രഹിക്കും വിധം രാജ്യത്തിൻ്റെ പരമാധികാരത്തെ ദുർവിനിയോഗം ചെയ്യാമെന്നത് വർഗീയ ശക്തികളുടെ വ്യാമോഹം മാത്രമാണെന്നും, ഇതിനൊക്കെ ബദലായി ജനം മാറി ചിന്തിക്കുന്ന സാഹചര്യം വരാനിരിക്കുകയാണെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.
എസ്.ഡി.പി.ഐ മണിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് സാദിക്ക് കെ.പി അധ്യക്ഷം വഹിച്ച ചടങ്ങിൽ മണ്ഡലം സെക്രട്ടറി അബുലയിസ് മാസ്റ്റർ കാക്കുനി പാർട്ടി സന്ദേശം നേർന്നു. എസ്.ഡി.പി.ഐ മണിയൂർ പഞ്ചായത്ത് വൈ:പ്രസിഡൻ്റ് സിറാജ് സ്വാഗതവും, സെക്രട്ടറി മിഷാൽ നന്ദിയും രേഖപ്പെടുത്തി.
Fascism aims to weaken democracy through vote theft - SDPI