വടകര: ( vatakara.truevisionnews.com) ഓണാഘോഷത്തിന് പിരിവ് കൊടുത്തില്ലെന്ന് ആരോപിച്ച് കോളേജ് വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചതായി പരാതി. വില്യാപ്പള്ളിയിലെ വടകര എംഇഎസ് കോളേജ് രണ്ടാം വർഷ ബികോം വിദ്യാർഥി ഓർക്കാട്ടേരി ആയാടത്തിൽ അബ്ദുൾ മിൻഹാജിനെയാണ് (18) ഒരു സംഘം വിദ്യാർത്ഥികൾ തല്ലിയതായി പരാതി.
വെള്ളിയാഴ്ച ഉച്ചക്ക് പള്ളിയിൽ പോയി തിരിച്ച് വരുമ്പോൾ കോളജ് ഗേറ്റിനടുത്ത് വെച്ച് സീനിയർ വിദ്യാർത്ഥികൾ മർദ്ദിക്കുകയായിരുന്നു. ഓണാഘോഷത്തിന് പിരിവ് കൊടുക്കാത്തതിലെ വിരോധമാണ് അക്രമത്തിന് പിന്നിലെന്നാണ് വിദ്യാർത്ഥി പറയുന്നത്.




പരിക്കേറ്റ അബ്ദുൾ മിൻഹാജ് വടകര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ഇതുസംബന്ധിച്ച് സീനിയർ വിദ്യാർത്ഥികളായ ഹംദാൻ ഹനാൻ, റിസ്വാൻ, ഫാസിൽ, ഷാമിൽ എന്നിവരുടെ പേരിൽ വടകര പോലീസ് കേസെടുത്തു.
Complaint alleging that senior students beat up a college student for not paying the fees for Onam celebrations