വടകര: ( vatakara.truevisionnews.com ) ഇരട്ടക്കുളങ്ങര ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള ഘോഷയാത്രയ്ക്ക് പിന്നാലെ ചെമ്മരത്തൂരിൽ സംഘർഷമുണ്ടായി . ഹിന്ദു ഐക്യവേദി സ്ഥാപിച്ച ഫ്ലെക്സ് ബോർഡുകൾ നശിപ്പിച്ചത് ചോദ്യം ചെയ്ത പ്രവർത്തകരെ ഒരു സംഘം സിപിഎം പ്രവർത്തകർ മർദ്ദിച്ചതായാണ് പരാതി. സംഭവത്തിൽ ഒന്നാം പ്രതി ജോഷിനും കണ്ടാലറിയാവുന്ന മറ്റ് എട്ടുപേർക്കുമെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
ഇന്നലെ രാത്രി 9.45 ഓടെ സന്തോഷ് മുക്കിലാണ് സംഭവം നടന്നത്. ക്ഷേത്രോത്സവത്തിന്റെ ഘോഷയാത്ര കടന്നുപോയതിന് പിന്നാലെ ഹിന്ദു ഐക്യവേദി സ്ഥാപിച്ച ഫ്ലെക്സ് ബോർഡുകൾ നശിപ്പിക്കുന്നത് കണ്ട് ചോദ്യം ചെയ്യാനെത്തിയ പരാതിക്കാരനായ ചെക്യേരി മീത്തൽ ഷിജേഷിനെയും സുഹൃത്തുകളെയും
ഒന്നാം പ്രതി ജോഷിന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞുവെക്കുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. കൈകൊണ്ട് പുറത്തടിച്ചും ചവിട്ടിയും പരിക്കേൽപ്പിച്ചു എന്നതാണ് പരാതി.
സംഘം ചേർന്ന് തടഞ്ഞുവെക്കൽ, മർദ്ദനം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Flex board destruction questioned; Hindu Aikya Vedi activists beaten up in Chemmarathur, case filed against CPM activists










































