വടകര : (https://vatakara.truevisionnews.com/)ചിത്രകാരനും ഡിസൈനറും സാംസ്കാരിക പ്രവർത്തകനുമായിരുന്ന സുശാന്ത് കെ. സരിഗക്ക് വടകരയിൽ അനുസമരിച്ചു . സുഹൃദ് സംഘം നേതൃത്വത്തിൽ സാംസ്കാരിക ചത്വരത്തിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ രാഷ്ട്രീയ–കലാ–സാംസ്കാരിക രംഗത്തെ നിരവധി പേർ പങ്കാളികളായി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. കെ. അഷറഫ് അധ്യക്ഷനായി. അനിൽ ചേലേമ്പ്ര അനുസ്മരണ പ്രഭാഷണം നടത്തി. കെ. പി. കുഞ്ഞമ്മദ് കുട്ടി എംഎൽഎ, നഗരസഭ ചെയർപേഴ്സൺ കെ. പി. ശശി, ജില്ലാ പഞ്ചായത്ത് അംഗം കെ. കെ. ദിനേശൻ, പഞ്ചായത്ത് പ്രസിഡന്റ് എൽ. വി. രാമകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. പി. പ്രദീഷ്, ബബിത്ത് മലോൽ, പി. സുരേഷ് ബാബു, വി. കെ. സന്തോഷ്, കെ. കെ. സുരേഷ്, പി. എം. ലീന, പി. കെ. കൃഷ്ണദാസ്, അനിൽ ആയഞ്ചേരി, ഗോപീനാരായണൻ തുടങ്ങിയവർ സംസാരിച്ചു.എൻ. കെ. അഖിലേഷ് സ്വാഗതവും പി. വി. രജീഷ് നന്ദിയും പറഞ്ഞു.
Vadakara pays tribute to Sushant K. Sariga









































