വടകര:(https://vatakara.truevisionnews.com/) ദേശീയപാതയിലെ വാഹനത്തിരക്ക് കാരണം വാഹനങ്ങള്‍ നഗരത്തിലെ മറ്റു റോഡുകളിലേക്ക് വഴി മാറുന്നതു കൊണ്ട് പെരുവാട്ടിന്‍ താഴ - ജെടി റോഡ് - പഴയ ബസ് സ്റ്റാന്‍ഡ് എടോടി - കരിമ്പനപ്പാലം പ്രധാന പാതയിലും കുരുക്ക് രൂക്ഷം.
ഉച്ച കഴിയുന്നതോടെ തുടങ്ങുന്ന കുരുക്ക് രാത്രി വൈകിയും തുടരുന്നു. കുറച്ചു ദിവസങ്ങളായുള്ള കുരുക്ക് കാരണം ആളുകള്‍ നഗരത്തിലെ കച്ചവട കേന്ദ്രങ്ങളില്‍ എത്തുന്നില്ല.
ഇത് കച്ചവടത്തിന് തിരിച്ചടിയായെന്ന് വ്യാപാരികള്‍ മാര്‍ക്കറ്റ് റോഡ്, റെയില്‍വേ സ്റ്റേഷന്‍ റോഡ്, എടോടി റോഡ് എന്നിവയ്ക്ക് പുറമേചെറു റോഡുകളില്‍ വരെ വാഹന കുരുക്ക് പതിവാണ്. എല്ലായിടവും നിയന്ത്രിക്കാനുള്ള ട്രാഫിക് പൊലീസ് - ഹോം ഗാര്‍ഡ് സംവിധാനം നഗരത്തിലില്ല. ഇത് കാരണം വാഹനങ്ങള്‍ തോന്നിയ മട്ടില്‍ പോകുന്നു.
Traders in crisis as traffic jams worsen









































