പിടിമുറുക്കി എക്‌സൈസ്; വടകരയിൽ ആറു കിലോ കഞ്ചാവും രണ്ട് ലക്ഷത്തിലേറെ രൂപയും പിടികൂടി, ഒരാള്‍ അറസ്റ്റില്‍

പിടിമുറുക്കി എക്‌സൈസ്; വടകരയിൽ  ആറു കിലോ കഞ്ചാവും  രണ്ട് ലക്ഷത്തിലേറെ രൂപയും പിടികൂടി, ഒരാള്‍ അറസ്റ്റില്‍
Sep 14, 2025 12:03 PM | By Anusree vc

വടകര:  (vatakara.truevisionnews.com) വടകരയിൽ ആറു കിലോ കഞ്ചാവും രണ്ട് ലക്ഷത്തിലേറെ രൂപയുമായി ഒരാൾ പിടിയിൽ. എറണാകുളം കണയന്നൂർ വാഴക്കാല സ്വദേശി ദിനേശൻ (62) ആണ് പിടിയിലായത്. വടകര എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വി.ആർ. ഹിരോഷും സംഘവും നടത്തിയ റെയ്ഡിലാണ് അറസ്റ്റ്. അഴിയൂര്‍ ശ്രീ വേണുഗോപാല ക്ഷേത്രത്തിന് മുന്‍വശത്ത് നിന്ന് 115 ഗ്രാം കഞ്ചാവുമായി ഇയാളെ പിടികൂടുകയായിരുന്നു.

തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പ്രതിയുടെ മലപ്പുറം കൊണ്ടോട്ടി പുളിക്കലിലെ താമസസ്ഥലത്ത് വന്‍ കഞ്ചാവ് ശേഖരമുണ്ടെന്നറിയുന്നത്. തുടര്‍ന്ന് അവിടെ പരിശോധന നടത്തിയ എക്‌സൈസ് സംഘം 5.95 കിലോ കഞ്ചാവും 2,26,500 രൂപയും കണ്ടെടുക്കുകയായിരുന്നു.

അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വന്‍തോതില്‍ കഞ്ചാവ് എത്തിക്കുന്നയാളാണ് പ്രതി. ഇതിനു മുമ്പും സമാന രീതിയില്‍ കഞ്ചാവുമായി ഇയാളെ അറസ്റ്റ് ചെയ്തതാണെന്ന് എക്സൈസ് അറിയിച്ചു.

അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രമോദ് പുളിക്കൂല്‍, പ്രിവന്റീവ് ഓഫീസര്‍ ഉനൈസ് എന്‍ എം, പ്രിവന്റ് ഓഫീസര്‍ സുരേഷ് കുമാര്‍.സി.എം, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മുസ്ബിന്‍, ശ്യാംരാജ്, അനിരുദ്ധ്, വനിതാ സിഇഒ രേഷ്മ, ഡ്രൈവര്‍ പ്രജീഷ് എന്നിവരാണ് എക്‌സൈസ് സംഘത്തിലുണ്ടായിരുന്നത്.

Excise crackdown; Six kilos of ganja and over Rs. 2 lakh seized in Vadakara, one arrested

Next TV

Related Stories
പുതിയ ആവേശത്തിനായി; അഴിയൂർ സെൻട്രൽ എൽ.പി. സ്കൂൾ വിദ്യാർഥികൾക്ക് ജേഴ്സി വിതരണം ചെയ്തു

Sep 14, 2025 01:24 PM

പുതിയ ആവേശത്തിനായി; അഴിയൂർ സെൻട്രൽ എൽ.പി. സ്കൂൾ വിദ്യാർഥികൾക്ക് ജേഴ്സി വിതരണം ചെയ്തു

പുതിയ ആവേശത്തിനായി; അഴിയൂർ സെൻട്രൽ എൽ.പി. സ്കൂൾ വിദ്യാർഥികൾക്ക് ജേഴ്സി വിതരണം...

Read More >>
ലൈസൻസ് സസ്പെൻഡ് ചെയ്യും; വടകരയിൽ മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ

Sep 14, 2025 11:26 AM

ലൈസൻസ് സസ്പെൻഡ് ചെയ്യും; വടകരയിൽ മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ

വടകരയിൽ മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച ഡ്രൈവറെ പോലീസ്...

Read More >>
ജീവൻ പകർന്ന് 'ഹോപ്പ്'; ഹോപ്പ് ബ്ലഡ്‌ ഡോണർസ് ഗ്രൂപ്പ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Sep 14, 2025 10:53 AM

ജീവൻ പകർന്ന് 'ഹോപ്പ്'; ഹോപ്പ് ബ്ലഡ്‌ ഡോണർസ് ഗ്രൂപ്പ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ജീവൻ പകർന്ന് 'ഹോപ്പ്'; ഹോപ്പ് ബ്ലഡ്‌ ഡോണർസ് ഗ്രൂപ്പ് രക്തദാന ക്യാമ്പ്...

Read More >>
സേവനം ഒരുക്കി; മൂടാടി സർവ്വീസ് സഹകരണ ബാങ്കിൻ്റെ സുവർണ ജൂബിലി ആഘോഷം, മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി

Sep 13, 2025 08:41 PM

സേവനം ഒരുക്കി; മൂടാടി സർവ്വീസ് സഹകരണ ബാങ്കിൻ്റെ സുവർണ ജൂബിലി ആഘോഷം, മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി

മൂടാടി സർവ്വീസ് സഹകരണ ബാങ്കിൻ്റെ സുവർണ ജൂബിലി ആഘോഷം, മെഗാ മെഡിക്കൽ ക്യാമ്പ്...

Read More >>
 അപകടനില തരണം ചെയ്തു; കൈനാട്ടിൽ വെച്ച് ബസിടിച്ച് പരിക്കേറ്റ കുറ്റ്യാടി സ്വദേശിയായ വീട്ടമ്മയുടെ ശസ്ത്രക്രിയ പൂർത്തിയായി

Sep 13, 2025 05:56 PM

അപകടനില തരണം ചെയ്തു; കൈനാട്ടിൽ വെച്ച് ബസിടിച്ച് പരിക്കേറ്റ കുറ്റ്യാടി സ്വദേശിയായ വീട്ടമ്മയുടെ ശസ്ത്രക്രിയ പൂർത്തിയായി

കൈനാട്ടിൽ വെച്ച് ബസിടിച്ച് പരിക്കേറ്റ കുറ്റ്യാടി സ്വദേശിയായ വീട്ടമ്മയുടെ ശസ്ത്രക്രിയ...

Read More >>
വോട്ട് ചോരിയിലൂടെ ഫാസിസം ലക്ഷ്യമിടുന്നത് ജനാധിപത്യത്തെ ദുർബലപ്പെടുത്തൽ -എസ്.ഡി.പി.ഐ

Sep 13, 2025 02:46 PM

വോട്ട് ചോരിയിലൂടെ ഫാസിസം ലക്ഷ്യമിടുന്നത് ജനാധിപത്യത്തെ ദുർബലപ്പെടുത്തൽ -എസ്.ഡി.പി.ഐ

വോട്ട് ചോരിയിലൂടെ ഫാസിസം ലക്ഷ്യമിടുന്നത് ജനാധിപത്യത്തെ ദുർബലപ്പെടുത്തൽ -എസ്.ഡി.പി.ഐ...

Read More >>
Top Stories

Entertainment News

//Truevisionall