ആയഞ്ചേരി: (vatakara.truevisionnews.com) നബിദിന സ്മരണയിൽ നാടെങ്ങും വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചത്. മുഹമ്മദ് നബിയുടെ 1500-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ആയഞ്ചേരി മുക്കടത്തും വയലിൽ സംഘടിപ്പിച്ച നിബിദിന റാലി ശ്രദ്ധേയമായി.
മുക്കടത്തും വയൽ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ച നബിദിന ഘോഷയാത്രയിൽ സദർ മുഅല്ലിം ഹംസ ലത്തീഫി, റഹീം ഉസ്താദ്, മഹല്ല് പ്രസിഡണ്ട് പിലാത്തോട്ടത്തിൽ കരീം, സെക്രട്ടറി എം വി റഷീദ്, മദ്രസ പ്രസിഡണ്ട് മൊയ്‌ദു ടി കെ, ഇബ്രാഹിം ഉസ്താദ്, പാറപ്പുറത്തു കരീം, നാസർ പാറെമ്മൽ, ബഷീർ ഉണ്ണിയണ്മണ്ടി, അബ്ദുള്ള വാഴയിൽ പീടികയിൽ, ഷംസീർ പുതിയോട്ടിൽ, സാലിഹ് ഒതയോത്, എന്നിവർ പങ്കെടുത്തു
Prophet Muhammad's 1500th birthday celebrated in Ayancheri