ഓർക്കാട്ടേരി : (vatakara.truevisionnews.com)സിപിഐ ഏറാമല ലോക്കൽ സെക്രട്ടറി വള്ളിക്കാട്ടിൽ നാണുവിൻ്റെ പത്താം ചരമവാർഷിക ദിനാചരണം ഏറാമല ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏറാമലയിൽ നടത്തി. സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം നടന്ന അനുസ്മരണ യോഗം സിപിഐ ജില്ലാ കമ്മിറ്റി അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ആർ.കെ. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ഒ.എം. അശോകൻ, ഇ. രാധാകൃഷ്ണൻ, ടി.പി. റഷീദ്, സി. ബാബു, സി.എം. ബാലൻ, കെ.പി. വിജയൻ എന്നിവർ പ്രസംഗിച്ചു.
Unfading memories; CPI observes Nanu's death anniversary at Vallikkattil