Featured

നിറപറ ഓണം; വടകര എൽ.ഐ.സി കുടുംബാംഗങ്ങളുടെ ഓണാഘോഷം ശ്രദ്ധേയമായി

News |
Sep 5, 2025 04:38 PM

വടകര: (vatakara.truevisionnews.com)വടകര എൽ.ഐ.സി. കുടുംബാംഗങ്ങൾ ഒരുക്കിയ 'നിറപറ ഓണം' ശ്രദ്ധേയമായി. തിരുവാതിരയും ഓണപൂക്കളവും നൃത്തവും കൊണ്ട് ഓണാഘോഷം അവർ വർണാഭമാക്കി. വടകര മേഖലയിലെ ഏജൻ്റുമാർ, ഡി.ഇ.മാർ, ജീവനക്കാർ തുടങ്ങിയ നൂറ് കണക്കിന് പേർ ആഘോഷത്തിൽ പങ്കാളിയായി. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൈസൈറ്റി ചെയർമാൻ രമേശൻ പാലേരി ഉദ്ഘാടനം ചെയ്തു.

എൽ.ഐ.സി. വടകര ബ്രാഞ്ച് മാനജർ മനോജ് മോഹൻ, വി.ടി. ഷബീർ (നാദാപുരം ബ്രാഞ്ച് മാനേജർ) കരിമ്പിൽ കുഞ്ഞികൃഷ്ണൻ, സുരേഷ് കുമാർ, ദിവ്യ, മനോജ് എന്നിവർ സംസാരിച്ചു. വി.പി. ഗീത അധ്യക്ഷത വഹിച്ചു. രാജീവ് മേമുണ്ടയുടെ മാജിക്ക് ഷോ, സ്വീറ്റ് ഡ്രിംസ് യൂനിറ്റ് സിലയുടെ ഫാഷൻ പരേഡ് എന്ന ചിത്രീകരണവും അരങ്ങേറി.

Onam celebrations of Vadakara LIC family members were remarkable

Next TV

Top Stories










News Roundup






//Truevisionall