നാലര പതിറ്റാണ്ടിന്റെ സേവനം; കെ.പി. മൊയ്തു മുസ്ലിയാർ പടിയിറങ്ങുന്നു

നാലര പതിറ്റാണ്ടിന്റെ സേവനം; കെ.പി. മൊയ്തു മുസ്ലിയാർ പടിയിറങ്ങുന്നു
Sep 5, 2025 10:50 AM | By Jain Rosviya

ആയഞ്ചേരി: (vatakara.truevisionnews.com) കടമേരി മിഫ്താഹുൽ ഉലൂം സെക്കൻഡറി മദ്രസയിൽ നിന്നും 45 വർഷത്തെ സേവനത്തിന് ശേഷം കെ. പി. മൊയ്തു മുസ്‌ലിയാർ പടിയിറങ്ങുന്നു. 1980 ൽ മുഅല്ലിമായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം കാൽ നൂറ്റാണ്ട് കാലം അധ്യാപകനായും രണ്ട് പതിറ്റാണ്ട് സ്വദർ മുഅല്ലിമായും സേവനമനുഷ്ഠിച്ചു. 1973ല്‍ കടമേരി റഹ്മാനിയ അറബിക് കോളേജിൽ വിദ്യാർത്ഥിയായി ചേർന്ന അദ്ദേഹം ഏഴു വർഷത്തെ പഠനത്തിനുശേഷമാണ് അധ്യാപന ജോലിയിൽ എത്തുന്നത്.

മുഅല്ലിം ജോലിയോടൊപ്പം കുനിങ്ങാട് തെക്കയിൽ മസ്ജിദ്, തണ്ണീർപന്തൽ ടൗൺ ജുമാ മസ്ജിദ്, വിലാതപുരം പുതിയോട്ടുംകണ്ടി മസ്ജിദ് എന്നിവിടങ്ങളിൽ ഇമാമായും കോട്ടക്കൽ ഇസ്ലാമിക് അക്കാദമി, കടമേരി റഹ്മാനിയ പബ്ലിക് സ്കൂൾ എന്നിവിടങ്ങളിൽ ധാർമിക വിദ്യാഭ്യാസത്തിൻ്റെ തലവനായും വിവിധ കാലയളവിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കടമേരി റെയിഞ്ച് പ്രസിഡൻ്റ്, സെക്രട്ടറി, പരീക്ഷാ ബോർഡ് ചെയർമാൻ, റിലീഫ് സെൽ ചെയർമാൻ, സ്വദേശി റെയിഞ്ച് ട്രഷറർ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഒരെ മദ്രസയിൽ 40 വർഷം പൂർത്തിയാക്കിയതിന് സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ഏർപ്പെടുത്തിയ അവാർഡിനും അദ്ദേഹം അർഹനായിട്ടുണ്ട്.

അർപ്പണ മനോഭാവവും ജോലിയോടുള്ള ആത്മാർത്ഥതയുമാണ് ഒരേ മദ്രസയിൽ തന്നെ 45 വർഷത്തോളം ജോലി ചെയ്യാൻ അദ്ദേഹത്തെ പ്രാപ്തമാക്കിയത്. പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളിലും വിദ്യാർത്ഥി മേളകളിലും മറ്റുമെല്ലാം മദ്രസയുടെ പേരും പ്രശസ്തിയും ഉയർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. കടമേരിയിൽ നടന്ന റൈഞ്ച്,മേഖല, ജില്ല, സംസ്ഥാന വിദ്യാർത്ഥി മേളകളെല്ലാം തന്നെ കുറ്റമറ്റതായ രീതിയിൽ നടത്തുന്നതിൽ അദ്ദേഹത്തിൻ്റെ പങ്ക് വളരെ വലുതാണ്.

കിഴക്കൻ പേരാമ്പ്രയിലെ പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായ കലയാട്ട് പുറത്ത് കുഞ്ഞബ്ദുല്ല മുസ്ലിയാർ എന്ന കെ.പി.കെ. ഉസ്താദിന്റെയും ബിയ്യാത്തു ഹജ്ജുമ്മയുടെയും ആറു മക്കളിൽ മൂത്തമകനാണ് മൊയ്തു മുസ്ലിയാർ. ഭാര്യ. റസിയ. മൂത്തമകൻ ആയഞ്ചേരി റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായും രണ്ടാമത്തെ മകൻ ഖത്തറിലെ പ്രമുഖ ഐ.ടി. കമ്പനിയിൽ ഉദ്യോഗസ്ഥനായും ജോലി ചെയ്യുന്നു. മകൾ മുഹ്സിന.

ഇന്ന് രാത്രി 7 മണിക്ക് നടക്കുന്ന യാത്രയയപ്പ് പരിപാടി പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മതപണ്ഡിതർ, രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖർ സംബന്ധിക്കും. നാളെ രാവിലെ എട്ടുമണിക്ക് നടക്കുന്ന നബിദിന പരിപാടി മുൻ എം.എൽ.എ പാറക്കൽ അബ്ദുല്ല ഉദ്ഘാടനം ചെയ്യും. മൗലിദ് പാരായണം, വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ, ഉന്നത വിജയികളെ അനുമോദിക്കൽ തുടങ്ങിയവ നടക്കും. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി മദ്രസ കമ്മിറ്റി പ്രസിഡൻ്റ് സി.എച്ച്. മഹ്മൂദ് സഅദി, സെക്രട്ടറി സി.എച്ച്. അഷ്റഫ്, സ്വാഗതസംഘം കമ്മിറ്റി ചെയർമാൻ ഫൈസൽ ചാലിൽ, കൺവീനർ കെ.വി. അഹമ്മദ് മാസ്റ്റർ എന്നിവർ അറിയിച്ചു.

KP Moidu Musliyar retires after four and a half decades of service

Next TV

Related Stories
അധ്യാപക ദിനത്തിൽ സ്നേഹാദരം; മടപ്പള്ളി കോളേജ് മുൻപ്രിൻസിപ്പൽ കെ. വി ബാലകൃഷ്ണൻ മാസ്റ്ററെ ആദരിച്ചു

Sep 6, 2025 05:11 PM

അധ്യാപക ദിനത്തിൽ സ്നേഹാദരം; മടപ്പള്ളി കോളേജ് മുൻപ്രിൻസിപ്പൽ കെ. വി ബാലകൃഷ്ണൻ മാസ്റ്ററെ ആദരിച്ചു

അധ്യാപക ദിനത്തിൽ സ്നേഹാദരം; മടപ്പള്ളി കോളേജ് മുൻപ്രിൻസിപ്പൽ കെ. വി ബാലകൃഷ്ണൻ മാസ്റ്ററെ...

Read More >>
അധ്യാപക ദിനത്തിൽ ആദരം: പി. പി. അബ്ദുറഹിമാൻ മാസ്റ്ററെ പൊന്നാട അണിയിച്ചു

Sep 6, 2025 05:03 PM

അധ്യാപക ദിനത്തിൽ ആദരം: പി. പി. അബ്ദുറഹിമാൻ മാസ്റ്ററെ പൊന്നാട അണിയിച്ചു

അധ്യാപക ദിനത്തിൽ ആദരം: പി. പി. അബ്ദുറഹിമാൻ മാസ്റ്ററെ പൊന്നാട...

Read More >>
നബിദിന സ്മരണയിൽ; ആയഞ്ചേരിയിൽ മുഹമ്മദ് നബിയുടെ 1500-ാം ജന്മദിനം ആഘോഷിച്ചു

Sep 6, 2025 03:05 PM

നബിദിന സ്മരണയിൽ; ആയഞ്ചേരിയിൽ മുഹമ്മദ് നബിയുടെ 1500-ാം ജന്മദിനം ആഘോഷിച്ചു

ആയഞ്ചേരിയിൽ മുഹമ്മദ് നബിയുടെ 1500-ാം ജന്മദിനം...

Read More >>
അധ്യാപക ദിനാചരണം; ടി.വി.ബാലൻ മാസ്റ്റർക്ക് ഗുരുവന്ദനവുമായി കെ.യു.ടി.എ ചോമ്പാല

Sep 6, 2025 12:05 PM

അധ്യാപക ദിനാചരണം; ടി.വി.ബാലൻ മാസ്റ്റർക്ക് ഗുരുവന്ദനവുമായി കെ.യു.ടി.എ ചോമ്പാല

അധ്യാപകദിനത്തിൽ ടി.വി.ബാലൻ മാസ്റ്റർക്ക് ഗുരുവന്ദനവുമായി കെ.യു.ടി.എ...

Read More >>
അണയാത്ത ഓർമ്മകൾ; വള്ളിക്കാട്ടിൽ നാണുവിൻ്റെ ചരമവാർഷികം ആചരിച്ച് സിപിഐ

Sep 6, 2025 10:24 AM

അണയാത്ത ഓർമ്മകൾ; വള്ളിക്കാട്ടിൽ നാണുവിൻ്റെ ചരമവാർഷികം ആചരിച്ച് സിപിഐ

അണയാത്ത ഓർമ്മകൾ; വള്ളിക്കാട്ടിൽ നാണുവിൻ്റെ ചരമവാർഷികം ആചരിച്ച്...

Read More >>
Top Stories










News Roundup






//Truevisionall