ആയഞ്ചേരി : (vatakara.truevisionnews.com)എസ് വൈ എഫ് കടമേരി മേഖല കമ്മിറ്റി പ്രവാചക തിരുമേനിയുടെ 1500 ആം ജന്മദിനത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന 'റബീഹ് 1500' പതിപ്പ് പ്രകാശനം ചെയ്തു. പ്രകാശന കർമ്മം എസ് വൈ എഫ് സ്റ്റേറ്റ് സെക്രട്ടറി ആർ ജാഫർ മാസ്റ്റർ നിർവഹിക്കുന്നു.
സയ്യിദ് ഇമ്പിച്ചി തങ്ങൾ അധ്യക്ഷത വഹിച്ചു. തണ്ടാകണ്ടി അമ്മദ് മുസ്ലിയാർ, സൂപ്പി മുസ്ലിയാർ.കെ, ബീരാൻ മുസ്ലിയാർ ആമയൂർ, മേഖലാ ഭാരവാഹികളായ അബ്ദുല്ല ഫലാഹി, കാസിം ഫലാഹി, റഊഫ് മുതുടത്തൂർ, സുബൈർ പെരുമുണ്ടശ്ശേരി, ഹാരിസ് തച്ചിലേരി, മഹമൂദ് ഹാജി കുന്നുമ്മൽ നിവർ സംബന്ധിച്ചു.
New edition Rabeeh 1500 of SYF Kadameri Regional Committee released