മണിയൂർ: (vatakara.truevisionnews.com) 'ഞങ്ങൾക്ക് വേണം ജോലി, ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ' എന്ന മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ വടകരയിൽ സ്വാതന്ത്ര ദിനത്തിൽ സംഘടിപ്പിക്കുന്ന സമരസംഗമത്തിന്റെ പ്രചരണാർഥം മണിയൂരിൽ യൂത്ത് മാർച്ച് തുടങ്ങി. ഡിവൈഎഫ്ഐ മണിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള യൂത്ത് മാർച്ച് ചങ്ങരോത്ത് താഴെ മുൻ സംസ്ഥാന ട്രഷറർ എസ്.കെ.സജീഷ് ഉദ്ഘാടനം ചെയ്തു.
ടി.ടി.ജെനീഷ്, ഐശര്യ, വി.എസ്.വൈശാഖ് എന്നിവർ നയിക്കുന്ന ജാഥ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം പൂർത്തിയാക്കിയ ശേഷം ഇന്ന് പതിയാരക്കര ബേങ്ക് റോഡിൽ സമാപിക്കും.
Youth march campaign in Maniyoor