Aug 10, 2025 12:22 PM

ആയഞ്ചേരി :(vatakara.truevisionnews.com) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിലേക്ക് പേര് ചേർക്കാൻ ഇപ്പോൾ അനുവദിച്ചിട്ടുള്ള സമയം തീരെ അപര്യാപ്തമാണെന്നും ലക്ഷക്കണക്കിന് പേർ വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ട സാഹചര്യത്തിൽ വോട്ട് ചേർക്കാനുള്ള കാലാവധി ദീർഘിപ്പിക്കേണ്ടതുണ്ടെന്നും എസ് ഡി പി ഐ കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് മുസ്തഫ കൊമ്മേരി ആവശ്യപ്പെട്ടു.

എസ് ഡി പി ഐ കുറ്റ്യാടി നിയോജക മണ്ഡലം തെരെഞ്ഞെടുപ്പ് മോണിറ്ററിംഗ് കമ്മിറ്റി അവലോകന യോഗം ആയഞ്ചേരിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സമീപകാലത്ത് വോട്ടേഴ്സ് ലിസ്റ്റിൽ നിന്നും വോട്ടർമാർ അകാരണമായി പുറത്താക്കപ്പെടുന്ന സാഹചര്യങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന പ്രത്യേക സന്ദർഭത്തിൽ ജനാധിപത്യത്തെ പൂർണതയിൽ എത്തിക്കാൻ സമ്മതിദായകന് കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചു വിശ്വാസ്യത വർദ്ധിപ്പിക്കാനാണ് ഇലക്ഷൻ കമ്മീഷനുകൾ മുതിരേണ്ടതെന്നും കൊമ്മേരി കൂട്ടിച്ചേർത്തു.

മണ്ഡലം പ്രസിഡണ്ട് നവാസ് കല്ലേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി ഉദ്ഘാടനം ചെയ്തു. എസ് ഡി പി ഐ ജില്ലാ ജനറൽ സെക്രട്ടറി കെ. ഷമീർ,ആർ.എം.റഹീം മാസ്റ്റർ,ഹമീദ് കല്ലുംമ്പുറം, നദീർ മാസ്റ്റർ, റഷീദ് മാസ്റ്റർ മിഷാൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

മുത്തു തങ്ങൾ ആയഞ്ചേരി,റഫീഖ് മാസ്റ്റർ -കുന്നുമ്മൽ, മനാഫ് കുറ്റ്യാടി, സ്വാദിഖ് .കെ.പി.മണിയൂർ, നാസർ തിരുവള്ളൂർ,ഇസ്മായിൽ.കെ.ടി.കെ.പുറമേരി, അഷ്കർ വില്ല്യാപ്പള്ളി, നിസാർ വേളം, എന്നിവർ വിവിധ പഞ്ചായത്തുകളെ പ്രതിനിധീകരിച്ചു സംസാരിച്ചു. മണ്ഡലം സെക്രട്ടറി പി. അബുലൈസ് മാസ്റ്റർ കാക്കുനി സ്വാഗതവും,ടി.കെ. അബ്ദുസ്സലാം നന്ദിയും പറഞ്ഞു.

Mustafa Kommeri wants more time to add votes to the voter list

Next TV

Top Stories










News Roundup






Entertainment News





//Truevisionall