വടകര :(vatakara.truevisionnews.com)ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് വില്യാപ്പള്ളിയിൽ ബാലജനതയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കലോത്സവത്തിന് മുന്നോടിയായി രൂപീകരിച്ച സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. ഓഫീസ് ഉദ്‌ഘാടനം സോഷ്യലിസ്റ്റ് വിദ്യാർത്ഥി ജനത സംസ്ഥാന വൈസ് പ്രസിഡന്റ് വിസ്മ മുരളീധരൻ നിർവഹിച്ചു.
ചടങ്ങിൽ ആയാടത്തിൽ രവീന്ദ്രൻ, പി.കെ. പവിത്രൻ, വി.പി. ശശീന്ദ്രബാബു, എം.ടി.കെ. സുരേഷ്, സ്നേഹിൽ ശശി, വി.സി. കുമാരൻ, പി.പി. രമേശൻ, ശ്രീജിത്ത് കെ.കെ., ഷിജിൻ കെ.കെ., സുധീഷ് എം.ടി.കെ., ഒ എം സത്യൻ സച്ചിൻ, ദേവദത്ത് തുടങ്ങിയവർ പങ്കെടുത്തു.
Balajanatha Kalolsavam Welcome team inaugurated the office in Villyapally