അഴിയൂർ: (vatakara.truevisionnews.com) മുസ്ലിംലീഗ് മുക്കാളി ശാഖ പ്രസിഡന്റും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന ഖാദർ ഏറാമലയെ അനുസ്മരിച്ച് മുസ്ലിം ലീഗ് മുക്കാളി ശാഖാ കമ്മിറ്റി. സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. യു.എ റഹീം അധ്യക്ഷത വഹിച്ചു. സഈദ് അസ്അദി മയ്യിൽ പ്രാർഥനക്കു നേതൃത്വം നൽകി.
ആവോലം ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. കാസിം നെല്ലോളി, മൊയ്തു അഴിയൂർ, ഒ.കെ ഇബ്രാഹിം, പ്രൊ. പാമ്പള്ളി മഹമൂദ്, ആയിഷ ഉമ്മർ, പി.കെ ജമാൽ, വീരോളി നസീർ, മുഹമദ് ഇഫ്ത്തിയാസ് എന്നിവർ സംസാരിച്ചു. ഹാരിസ് മുക്കാളി സ്വാഗതവും പി.സുലൈമാൻ നന്ദിയും പറഞ്ഞു.



Muslim League commemorates Khader Eramala