നിവേദനം നൽകി; ആരോഗ്യ ഉപകേന്ദ്രം പ്രവർത്തന സജ്ജമാക്കണം -ജീവധാര ചാരിറ്റബിൾ സൊസൈറ്റി

നിവേദനം നൽകി; ആരോഗ്യ ഉപകേന്ദ്രം പ്രവർത്തന സജ്ജമാക്കണം -ജീവധാര ചാരിറ്റബിൾ സൊസൈറ്റി
Jul 16, 2025 03:49 PM | By Jain Rosviya

ഓർക്കാട്ടേരി: (vatakara.truevisionnews.com) ഏറാമല പഞ്ചായത്തിലെ 11ാംവാർഡിൽ കുറിഞ്ഞാലിയോട് സ്ഥിതി ചെയ്യുന്ന ആരോഗ്യ ഉപകേന്ദ്രം പ്രവർത്തന സജ്ജമാക്കണമെന്നാവശ്യപ്പെട്ട് കുറിഞ്ഞാലിയോട് ജീവധാര ചാരിറ്റബിൾ സൊസൈറ്റി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ടിന് നിവേദനം സമർപ്പിച്ചു.

ആരോഗ്യ ഉപകേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരു വർഷമായിട്ടും മതിയായ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ പ്രദേശവാസികൾ ബുദ്ധിമുട്ടിലാണ്. കെട്ടിടത്തിനാവശ്യമായ ഫർണിച്ചറുകൾ, കുടിവെള്ള സൗകര്യം, ഡോക്ടരുടെ സേവനം, ജീവനക്കാർ എന്നിവയൊന്നും പൂർണ്ണമായും പ്രവർത്തനസജ്ജമായിട്ടില്ല.

പ്രദേശത്തെ ഒട്ടേറെ പാവപ്പെട്ട രോഗികൾ, ഗർഭിണികൾ, സീനിയർ സിറ്റിസൺസ് എന്നിവർ ഒക്കെ ആശ്രയിക്കേണ്ട കേന്ദ്രമാണിത്. ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഡോക്ടറുടെ സേവനം ലഭ്യമാക്കുന്ന രീതിയിൽ അടിയന്തര നടപടി പഞ്ചായത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.

ജീവധാര സൊസൈറ്റി സെക്രട്ടറി വിജയൻ ചാത്തോത്ത്‌, ജോയിന്റ് സെക്രട്ടറി എ. കെ. സത്യൻ, ട്രഷറർ അജിത് കുമാർ എം. കെ., നിർവാഹക സമിതി അംഗങ്ങളായ വി.ബാബു, അബ്ദുൾ നസീർ വി.കെ.എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.

Jeevadhara Charitable Society submitted a petition to the Gram Panchayat President demanding the establishment of a health sub-center

Next TV

Related Stories
കിസാൻസഭ കൺവൻഷൻ; ഇറക്കുമതി തീരുവ വർധിപ്പിച്ച ട്രംപിന്റെ നടപടി കർഷകർക്ക് ഇരുട്ടടിയായി -രജീന്ദ്രൻ കപ്പള്ളി

Aug 15, 2025 01:47 PM

കിസാൻസഭ കൺവൻഷൻ; ഇറക്കുമതി തീരുവ വർധിപ്പിച്ച ട്രംപിന്റെ നടപടി കർഷകർക്ക് ഇരുട്ടടിയായി -രജീന്ദ്രൻ കപ്പള്ളി

ഇറക്കുമതി തീരുവ വർധിപ്പിച്ച ട്രംപിന്റെ നടപടി കർഷകർക്ക് ഇരുട്ടടിയാണെന്ന് രജീന്ദ്രൻ കപ്പള്ളി...

Read More >>
 'സ്റ്റാന്റ് അപ് റൈസ് അപ്'; കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

Aug 15, 2025 12:51 PM

'സ്റ്റാന്റ് അപ് റൈസ് അപ്'; കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

സ്റ്റാന്റ് അപ് റൈസ് അപ്, കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു...

Read More >>
ദേശസ്‌നേഹം നിറഞ്ഞു; സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ നിറവിൽ ഫാമിലി വെഡ്ഡിംഗ് സെന്റർ

Aug 15, 2025 12:28 PM

ദേശസ്‌നേഹം നിറഞ്ഞു; സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ നിറവിൽ ഫാമിലി വെഡ്ഡിംഗ് സെന്റർ

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ നിറവിൽ ഫാമിലി വെഡ്ഡിംഗ് സെന്റർ...

Read More >>
പതാക ഉയർത്തി; വടകര ബി ഇ എം ഹയർ സെക്കന്ററി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

Aug 15, 2025 10:56 AM

പതാക ഉയർത്തി; വടകര ബി ഇ എം ഹയർ സെക്കന്ററി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

ബി ഇ എം ഹയർ സെക്കന്ററി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു...

Read More >>
ദേശീയപാത ദുരിതപാതയിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനുള്ള പോരാട്ടത്തിന് നേതൃത്വം കൊടുക്കും -ഷാഫി പറമ്പിൽ എം പി

Aug 14, 2025 09:55 PM

ദേശീയപാത ദുരിതപാതയിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനുള്ള പോരാട്ടത്തിന് നേതൃത്വം കൊടുക്കും -ഷാഫി പറമ്പിൽ എം പി

ദേശീയപാത ദുരിതപാതയിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനുള്ള പോരാട്ടത്തിന് നേതൃത്വം കൊടുക്കുമെന്ന് ഷാഫി പറമ്പിൽ എം...

Read More >>
വിജയം ആവർത്തിച്ചു; ഹരീന്ദ്രൻ കരിമ്പനപ്പാലം മൂന്നാമതും പ്രസിഡണ്ട്

Aug 14, 2025 06:52 PM

വിജയം ആവർത്തിച്ചു; ഹരീന്ദ്രൻ കരിമ്പനപ്പാലം മൂന്നാമതും പ്രസിഡണ്ട്

ഹരീന്ദ്രൻ കരിമ്പനപ്പാലം മൂന്നാമതും വടകര ബി ഇ എം ഹയർ സെക്കന്ററി സ്കൂൾ പി. ടി. എ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall