ഓർമ്മ പുതുക്കി; കെ.കെ കണ്ണൻ മാസ്റ്റർ അനുസ്മരണവും അനുമോദനവും സംഘടിപ്പിച്ചു

ഓർമ്മ പുതുക്കി; കെ.കെ കണ്ണൻ മാസ്റ്റർ അനുസ്മരണവും അനുമോദനവും സംഘടിപ്പിച്ചു
Jul 14, 2025 02:19 PM | By SuvidyaDev

ചോറോട് ഈസ്റ്റ്:(vatakara.truevisionnews.com)വടകര ചോറോട് ഈസ്റ്റിലെ കെ.കെ. കണ്ണൻ മാസ്റ്ററുടെ ഓർമ്മക്കായ് രൂപീകരിച്ച ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ഉന്നതവിജയികളെ അനുമോദിക്കുകയും കണ്ണൻ മാസ്റ്ററെ അനുസ്മരിക്കുകയും ചെയ്തു. പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും ഗ്രന്ഥശാലാ പ്രവർത്തകനും അദ്ധ്യാപക സംഘടനാ നേതാവും സാമൂഹ്യ പരിഷ്കർത്താവുമായിരുന്നു കെ.കെ. കണ്ണൻ മാസ്റ്റർ . തളിപ്പറമ്പ് മൊറാഴ കോളജ് അസിസ്റ്റന്റ് പ്രൊഫസർ രമ്യ.പി പരിപാടി ഉദ്ഘാടനം ചെയ്തു.

മതേതര ഇന്ത്യയുടെ സമകാലിക പ്രതിസന്ധികൾ എന്ന വിഷയത്തിൽ അഡ്വ. രാജീവൻ മല്ലിശ്ശേരി സ്മാരക പ്രഭാഷണം നടത്തി. വടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.കെ. സന്തോഷ് കുമാർ ഉപഹാര സമർപ്പണം നടത്തി. ട്രസ്റ്റ് പ്രസിഡണ്ട് പി.സുരേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക് പഞ്ചായത്തംഗം ഗീത മോഹൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ഷിനിത ചെറുവത്ത്, പ്രസാദ് വിലങ്ങിൽ, ജംഷിദ ടീച്ചർ കെ., കെ.എം. നാരായണൻ, ശശി.പി.കെ. എന്നിവർ സംസാരിച്ചു. വി.കെ.രാഘവൻ മാസ്റ്റർ സ്വാഗതവും പി.കെ. ഉദയകുമാർ നന്ദിയും പറഞ്ഞു.

KK Kannan Master memorial service and tribute

Next TV

Related Stories
സുശാന്ത് കെ. സരിഗക്ക് വടകരയുടെ  പ്രണാമം

Jan 17, 2026 02:49 PM

സുശാന്ത് കെ. സരിഗക്ക് വടകരയുടെ പ്രണാമം

സുശാന്ത് കെ. സരിഗക്ക് വടകരയുടെ ...

Read More >>
പ്രതിഷേധ സംഗമം; തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതിനെതിരെ അഴിയൂരിൽ പ്രതിഷേധ സംഗമം നടത്തി

Jan 17, 2026 12:19 PM

പ്രതിഷേധ സംഗമം; തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതിനെതിരെ അഴിയൂരിൽ പ്രതിഷേധ സംഗമം നടത്തി

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതിനെതിരെ അഴിയൂരിൽ പ്രതിഷേധ സംഗമം നടത്തി...

Read More >>
കൗൺസിലർമാർക്ക് ആദരം; ജനപ്രതിനിധികൾക്ക് രേഖാചിത്രങ്ങൾ ഉപഹാരമായി നൽകി ഫാൽക്കെ ഫിലിം സൊസൈറ്റി

Jan 16, 2026 03:51 PM

കൗൺസിലർമാർക്ക് ആദരം; ജനപ്രതിനിധികൾക്ക് രേഖാചിത്രങ്ങൾ ഉപഹാരമായി നൽകി ഫാൽക്കെ ഫിലിം സൊസൈറ്റി

ജനപ്രതിനിധികൾക്ക് രേഖാചിത്രങ്ങൾ ഉപഹാരമായി നൽകി ഫാൽക്കെ ഫിലിം...

Read More >>
ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

Jan 16, 2026 02:47 PM

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ...

Read More >>
Top Stories