ഏറാമല : ഏറാമലയിലും പരിസരപ്രദേശങ്ങളിലെയും സാമൂഹിക,സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന ബാലചന്ദ്രൻ ഏറാമലയുടെ 12-ാം ചരമ വാർഷിക ദിനത്തിൽ സമത തീയേറ്റേഴ്സിന്റെ നേതൃത്വത്തിൽ അനുസ്മരിച്ചു.
അനുസ്മരണ സമ്മേളനം വടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി കെ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. സിപി രാജൻ, ടി എൻ കെ ശശീന്ദ്രൻ മാസ്റ്റർ, കെ കെ മനോജ് കുമാർ, എം വിജയൻമാസ്റ്റർ എന്നിവർ സംസാരിച്ചു.




സമത പ്രസിഡന്റ് വി കെ കുമാരന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എസ് പി ചന്ദ്രൻ സ്വാഗതവും രമേഷ് ബാബു നന്ദിയും പറഞ്ഞു
#Samatha #Theatres #commemorates #BalachandranEramala #renewed #memories