#AIThala | എ.ഐ 'തല' ഫസ്റ്റടിച്ചു; ഹൈസ്കൂൾ ശാസ്ത്ര നാടകത്തിൽ മേമുണ്ടയുടെ വിജയഗാഥ

#AIThala | എ.ഐ 'തല' ഫസ്റ്റടിച്ചു; ഹൈസ്കൂൾ ശാസ്ത്ര നാടകത്തിൽ മേമുണ്ടയുടെ വിജയഗാഥ
Oct 26, 2024 11:15 AM | By Jain Rosviya

വടകര: (vatakara.truevisionnews.com)നാടകപ്പെരുമ തീർത്ത മേമുണ്ടയുടെ വിജയഗാഥ തുടരുന്നു. ജില്ലാ ശാസ്ത്ര നാടക മത്സരത്തിൽ മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ അവതരിപ്പിച്ച ശാസ്ത്ര നാടകം 'തല' എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാന ശാസ്ത്രോത്സവത്തിലേക്ക്.

ഇതേ നാടകത്തിലെ ഫിദൽ ഗൗതം മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച നാടക രചനയ്ക്കും സംവിധാനത്തിനുമുള്ള അംഗീകാരം ജിനോ ജോസഫിനും ലഭിച്ചു.

നിർമ്മിത ബുദ്ധിയാണ് നാടക ഇതിവൃത്തം. അന്ധവിശ്വാസത്തിനും, പ്രകൃതി ചൂഷണത്തിനുമെതിരായ ശക്തമായ സന്ദേശമായ നാടകം നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. 

ഊരിലെ അന്തവിശ്വാസങ്ങൾക്കെതിരെ ശാസത്ര ബോധം ഉയർത്തിപ്പിടിച്ച അച്ഛനും മകനും കേന്ദ്രകഥാപാത്രങ്ങളായാണ് നാടകം വികസിക്കുന്നത്.

അന്തവിശ്വാസങ്ങൾ തുറന്ന് കാട്ടിയ അച്ഛനെ ഊരുവിലക്കി നാടുകടത്തിയെങ്കിലും ശാസ്ത്ര വഴി വിടാതെ പിൻതുടർന്ന മകൻഊരുകാരുടെ ആരാധനാ മൂർത്തിയായ മാടൻ വല്യച്ഛൻ്റെ തലയോട്ടിക്കകത്ത് എ.ഐ ചിപ്പ് സ്ഥപിച്ച് പ്രകൃതി ദുരന്തങ്ങളും മറ്റും കൃത്യമായി പ്രവചിക്കുന്നു.

പ്രവചനങ്ങൾ പലതും യാഥാർത്ഥ്യമായപ്പോൾ തലയോട്ടിക്കുള്ളിൽ ഘടിപ്പിച്ച ചിപ്പ് പുറത്തെടുത്ത് ശാസ്ത്ര സത്യം വെളിപ്പെടുന്നിടത്ത് നാടകത്തിന് തിരശ്ചീല വീഴുന്നു.

"മരിച്ച് മണ്ണടിഞ്ഞവരുടെ ചിതൽ തിന്ന തലയോട്ടികളല്ല മരണമില്ലാത്ത ചിന്തകൾ പേറുന്നവരുടെ ജീവനുള്ള തലച്ചോറുകളാണ് ചരിത്രം രചിച്ചത്.

മനുഷ്യർ നിർമ്മിച്ച യന്ത്രങ്ങൾ ലോകം നിയന്ത്രിക്കുന്ന കാലത്ത് ഇനിയെങ്കിലും തലച്ചോറ് കൊണ്ട് ചിന്തിക്ക് " നാടകം ആഹ്വാനം ചെയ്യുന്നു.

കഴിഞ്ഞ 20 വർഷക്കാലമായി ശാസ്ത്ര നാടകത്തിൽ ജില്ലാ -സംസ്ഥാന തലങ്ങളിൽ ഒന്നാം സ്ഥാനം നേടുന്ന മേമുണ്ട ഹയർ സെക്കൻ്ററി സ്കൂളിലെ യാഷിൻറാം സി എം, ലാമിയ എസ് ആർ, നീഹാർ ഗൗതം വി കെ, അദ്രിനാദ്, ഇഷാൻ, ഫിദൽ ഗൗതം, ഹരിദേവ് ഒതയോത്ത്, വേദിക നിധിൻ എന്നിവരാണ് നാടകത്തെ അരങ്ങിലെത്തിച്ചത്.

സയൻസ് അധ്യാപകനായ രാഗേഷ് പുറ്റാറത്ത് നടകസംഘത്തിന് നേതൃത്വം നൽകി.

#AIThala #debuts #Memunda #success #story #high #school #science #drama

Next TV

Related Stories
കരുണയുടെ കൈത്താങ്ങിനായി; മണിയൂർ സ്കൂളിൽ പാലിയേറ്റീവ് ശിൽപശാല സംഘടിപ്പിച്ചു

Sep 14, 2025 04:02 PM

കരുണയുടെ കൈത്താങ്ങിനായി; മണിയൂർ സ്കൂളിൽ പാലിയേറ്റീവ് ശിൽപശാല സംഘടിപ്പിച്ചു

കരുണയുടെ കൈത്താങ്ങിനായി; മണിയൂർ സ്കൂളിൽ പാലിയേറ്റീവ് ശിൽപശാല...

Read More >>
ഓട്ടം പോകാൻ മടി; പഴങ്കാവിലേക്ക് ഓട്ടോ സർവീസിന് വിസമ്മതം, ഡ്രൈവർമാർക്കെതിരെ ആർ.ടി.ഒക്ക് പരാതി നൽകി മഹിള അസോസിയേഷൻ

Sep 14, 2025 03:00 PM

ഓട്ടം പോകാൻ മടി; പഴങ്കാവിലേക്ക് ഓട്ടോ സർവീസിന് വിസമ്മതം, ഡ്രൈവർമാർക്കെതിരെ ആർ.ടി.ഒക്ക് പരാതി നൽകി മഹിള അസോസിയേഷൻ

ഓട്ടം പോകാൻ മടി; പഴങ്കാവിലേക്ക് ഓട്ടോ സർവീസിന് വിസമ്മതം, ഡ്രൈവർമാർക്കെതിരെ ആർ.ടി.ഒക്ക് പരാതി നൽകി മഹിള...

Read More >>
ഇനി നീന്തിത്തുടിക്കാം; ചോറോട് യു.പി. സ്കൂൾ വിദ്യാർഥികൾക്കായുള്ള നീന്തൽ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു

Sep 14, 2025 02:38 PM

ഇനി നീന്തിത്തുടിക്കാം; ചോറോട് യു.പി. സ്കൂൾ വിദ്യാർഥികൾക്കായുള്ള നീന്തൽ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു

ഇനി നീന്തിത്തുടിക്കാം; ചോറോട് യു.പി. സ്കൂൾ വിദ്യാർഥികൾക്കായുള്ള നീന്തൽ പരിശീലന ക്യാമ്പ് ഉദ്ഘാടനം...

Read More >>
പുതിയ ആവേശത്തിനായി; അഴിയൂർ സെൻട്രൽ എൽ.പി. സ്കൂൾ വിദ്യാർഥികൾക്ക് ജേഴ്സി വിതരണം ചെയ്തു

Sep 14, 2025 01:24 PM

പുതിയ ആവേശത്തിനായി; അഴിയൂർ സെൻട്രൽ എൽ.പി. സ്കൂൾ വിദ്യാർഥികൾക്ക് ജേഴ്സി വിതരണം ചെയ്തു

പുതിയ ആവേശത്തിനായി; അഴിയൂർ സെൻട്രൽ എൽ.പി. സ്കൂൾ വിദ്യാർഥികൾക്ക് ജേഴ്സി വിതരണം...

Read More >>
പിടിമുറുക്കി എക്‌സൈസ്; വടകരയിൽ  ആറു കിലോ കഞ്ചാവും  രണ്ട് ലക്ഷത്തിലേറെ രൂപയും പിടികൂടി, ഒരാള്‍ അറസ്റ്റില്‍

Sep 14, 2025 12:03 PM

പിടിമുറുക്കി എക്‌സൈസ്; വടകരയിൽ ആറു കിലോ കഞ്ചാവും രണ്ട് ലക്ഷത്തിലേറെ രൂപയും പിടികൂടി, ഒരാള്‍ അറസ്റ്റില്‍

പിടിമുറുക്കി എക്‌സൈസ്; വടകരയിൽ ആറു കിലോ കഞ്ചാവും രണ്ട് ലക്ഷത്തിലേറെ രൂപയും പിടികൂടി, ഒരാള്‍...

Read More >>
ലൈസൻസ് സസ്പെൻഡ് ചെയ്യും; വടകരയിൽ മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ

Sep 14, 2025 11:26 AM

ലൈസൻസ് സസ്പെൻഡ് ചെയ്യും; വടകരയിൽ മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ

വടകരയിൽ മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച ഡ്രൈവറെ പോലീസ്...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall