#Latest News #Hrithin Death #Suicide #Vatakara
വടകര : (vatakara.truevisionnews.com) വിദ്യാർത്ഥിയായ ഹൃതിൻ്റെ വേർപാടിൽ കണ്ണീരിലായി ഉറ്റവർ. മൃതദ്ദേഹം ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ഓർക്കാട്ടേരി എളങ്ങോളി താഴെ മറുവോത്ത് ബാലകൃഷണന്റെ മകൻ ഹൃതിൻ(17)ൻ്റെ ആകസ്മിക വേർപാട് കുടുംബത്തിനും കൂട്ടുകാർക്കും തീരാനൊമ്പരമായി.
ഇന്നലെ പകൽ രണ്ടരയ്ക്കും നാലരയ്ക്കും ഇടയിലാണ് ഹൃതിൻ്റെ മരണം. വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ഹൃതിനെ ഓർക്കാട്ടേരി ആശ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
എടച്ചേരി പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. എളങ്ങോളി എടവലത്ത് താമസിക്കും താഴെ മറുവോത്ത് ബാലകൃഷണൻ - പ്രജിഷ ദമ്പതികളുടെ മകനാണ് ഹൃതിൻ . സഹോദരൻ: ഹൃതിക് കൃഷ്ണ.
Content Highlight: Friends in Orkattery shed tears at the loss of their beloved












































