#Latest news #P.K. Praveen MLA #Vadakara #Socialists
വടകര: (vatakara.truevisionnews.com) വിവിധ സംഘടനകളായി വിവിധ സംസ്ഥാനങ്ങളിലും കേരളത്തിലും പ്രവർത്തിക്കുന്ന സോഷ്യലിസ്റ്റുകൾ ഏകീകരിച്ച് ഒറ്റ സംഘടനയായി പ്രവർത്തിക്കേണ്ടുന്ന കാലഘട്ടമാണിതെന്ന് പി.കെ. പ്രവീൺ എം.എൽ.എ പറഞ്ഞു.
വടകരയിൽ പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും ദീർഘകാലം വടകര എം.എൽ.എ.യും വടകര റൂറൽ മേങ്ക് ഉൾപ്പെടെ നിരവധി സഹകരണ സംഘങ്ങളുടെ സ്ഥാപകനുമായ എം.കൃഷ്ണന്റെ 36ാം ചരമ വർഷിക ദിനത്തിൽ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്വേഷണ ഏജൻസികളെ വിട്ട് എതിരാളികളെ ഭീഷണിപ്പെടുത്തുന്ന കേന്ദ്ര ഭരണവും, അടിയന്തരാവസ്ഥയുടെ പേ തങ്ങളെ പേറി നടക്കുന്ന കേരള ഭരണാധികാരികളും ജനാധിപത്യത്തെ കശാപ്പ് ചെയ്തു കൊണ്ടിരിക്കുകയാണ്. വാക്ക് ഒന്ന് പ്രവൃത്തി മറ്റൊന്ന് എന്ന നിലയിലാണ് സംസ്ഥാന ഭരണകൂടം.
അടിയന്തരാവസ്ഥക്കെതിരെ ജീവനും രക്തവും നൽകിയത്യാഗ പൂർണ്ണമായ സമരത്തിന് നേതൃത്വം നൽകിയ സോഷ്യലിസ്റ്റുകൾ ഒന്നായി പ്രവർത്തിക്കേണ്ട കാലഘട്ടം അനിവാര്യമായിരിക്കുകയാണ്. ജൂൺ 25 അടിയന്തരാവസ്ഥാ വിരുദ്ധ ദിനമായി ആർ.ജെ.ഡി. വടകര മണ്ഡലം കമ്മിറ്റി ആചരിച്ചു.

മണ്ഡലം പ്രസിഡണ്ട് കെ.കെ. കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ദേശീയ സമിതിയംഗം മനയത്ത് ചന്ദ്രൻ, ജില്ലാ പ്രസിഡണ്ട് എം.കെ.ഭാസ്കരൻ, സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ.പി. ദാമോദരൻ മാസ്റ്റർ, വിമല കളത്തിൽ,പി.പി.രാജൻ, അഡ്വ. ബൈജു രാഘവൻ, സി. കുമാരൻ, വി.പി. നാണു. വി.കെ. സന്തോഷ് കുമാർ.എം. സതി., മഹേഷ് ബാബു എൻ.പി., എന്നിവർ പ്രസംഗിച്ചു. സെക്രട്ടറിമാരായ പ്രസാദ് വിലങ്ങിൽ സ്വാഗതവും രഞ്ജിത് കാരാട്ട് നന്ദിയും പറഞ്ഞു. രാവിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പ്പാർച്ചന നടത്തി.
Content Highlight: The era when the unification of socialists is essential P.K. Praveen MLA













































