Apr 30, 2026 08:34 PM

നാദാപുരം : (nadapuram.truevisionnews.com) നാടിൻ്റെ വിദ്യാഭ്യാസ പുരോഗതിയിൽ വിപ്ലവകരമായ മുന്നേറ്റത്തിന് നേതൃത്വം നൽകിയ ആൾ ഇന്ത്യ ഇസ്ലാമിക് എജുക്കേഷൻ ട്രസ്റ്റിന് കൂടുതൽ കരുത്തു പകരാൻ ജനൽ ബോഡി തീരുമാനം. കാലിക്കറ്റ് സർവ്വകലശാലയ്ക്ക് കീഴിലെ മുൻനിര ഉന്നത വിദ്യാഭ്യാസ കേന്ദ്രമായി മാറിയ പുളിയാവ് നാഷണൽ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് മാനേജ്മൻ്റ് കമ്മിറ്റി കൂടിയായ ആൾ ഇന്ത്യ ഇസ്ലാമിക് എജുക്കേഷൻ ട്രസ്റ്റിന് പുതിയ സാരഥികളെ തെരഞ്ഞെടുത്തു.

ആറ് പതിറ്റാണ്ടോളം നീളുന്ന പൊതുപ്രവർത്തന അനുഭവത്തിൽ വിദ്യാഭ്യാസ മേഖലയിൽ പുതിയ ചുവട് വെപ്പുകൾക്കായി ഉൾക്കാഴ്ച്ചയോടെയും ദീർഘവീക്ഷണത്തോടെയും ട്രസ്റ്റിനെ നയിക്കുന്ന അബ്ദുല്ലാ വയലോളി തന്നെ ചെയർമാനായി തുടരും.

മേഖയിലെ അറിയപ്പെടുന്ന വിദ്യാഭ്യസ പ്രവർത്തകനും റിട്ട. പ്രധാന അധ്യാപകനുമായ കുഞ്ഞബ്ദുല്ല മരുന്നോളിയെ ജന:സെക്രട്ടറിയായും പ്രമുഖ പ്രവാസി സംരഭകനും പൊതു പ്രവർത്തകനുമായ ടി ടി കെ അമ്മദ് ഹാജിയെ ട്രഷററായും ജനറബോഡി ഐക്യകണ്‌ഠ്യേനെ വീണ്ടും തെരഞ്ഞെടുത്തു.

അബ്ദുല്ല വയലോളിയുടെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ ഇ.കുഞ്ഞബ്ദുല്ല മാസ്റ്റർ, ഡോ. എം.കെ മധുസൂദനൻ, ടി ടി . കെ കാദർ ഹാജി,അഹമ്മദ് ബാഖവി,യൂനുസ് ഹസ്സൻ.മരുന്നൊളി കുഞ്ഞുള്ള മാസ്റ്റർ.ടിടികെ അമ്മദ് ഹാജി,കെ കെ അബൂബക്കർ ഹാജി, വി.പി ഹമിദ് , അമ്മദ് ഹാജി പുതിയോട്ടിൽ , ബാലകൃഷണൻ നമ്പ്യാർ എന്നിവർ സംസാരിച്ചു,പൊയിൽ ഇസ്മായിൽ സ്വാഗതവും സി കെ ഉസ്മാൻ ഹാജി നന്ദിയും പറഞ്ഞു.

മലപ്പുറം കോട്ടക്കൽ ഫറൂഖ് കോളേജിൽ നടന്ന കോഴിക്കോട് സർവ്വകലാശാല ഇൻറർ സോൺ കലോത്സവത്തിൽ വിജയികളായ നാഷണൽ കോളേജിലെ കലാകാരന്മാരെ ചടങ്ങിൽ ആദരിച്ചു.

All India Islamic Education Trust Office Bearers

Next TV

Top Stories










News Roundup