വടകര:(vatakara.truevisionnews.com) പുതുപ്പണം ജെഎൻഎംഎച്ച്എ സ്എസിൽനിന്ന് ഹയർ സെക്കൻഡറി മലയാളം അധ്യാപകനായി വിരമിക്കുന്ന സാഹിത്യകാരൻ ഡോ. സോമൻ കടലൂരിന് സുഹൃദ്സംഘത്തിന്റെ സ്നേഹാദരം. കവിയും കഥാകാരനും കാർട്ടുണിസ്റ്റുമായ
ഡോ. സോമൻ കടലുരിന് പയ്യോളി ജിവിഎച്ച്എ സ്എസിലെ മൂല്യനിർണയ ക്യാമ്പിൽ സുഹൃത്തുക്കളും പയ്യോളി കുട്ടം മലയാളവേദിയും ചേർന്നാണ് യാത്രയയപ്പും ആദരവുമൊരുക്കിയത്.
പ്രിൻസിപ്പൽ സചിത്രൻ പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. മോഹനൻ ചേനോളി, ബിനുജോർജ്, ഡോ. പ്രശാന്ത് ബാവ ഇയ്യച്ചേരി, വി കെ അബ്ദുറഹ്‌മാൻ, അമ്പിളി പി നായർ, ഇസ്മയിൽ ചില്ല, രഞ്ജിത്ത് ലാൽ, ഖാലിദ് സൈഫുള്ള എന്നിവർ സംസാരിച്ചു.
Dear colleagues bid farewell to Dr. Soman Cuddalore











































