വടകര:(vatakara.truevisionnews.com) കെ എസ് ആർ ടി സി വടകര ഉപജില്ലാ യാത്രയയപ്പും അധ്യാപക കലാകായിക മത്സരവിജയികൾക്കുള്ള അനുമോദനവും മേപ്പയിൽ എസ്ബി സ്കൂളിൽ നടന്നു. സംസ്ഥാന നിർവാഹക സമിതി അംഗം സി സതീശൻ ഉദ്ഘാടനം ചെയ്തു . സബ് ജില്ലാ പ്രസിഡന്റ് വി കെ ശിജി അധ്യക്ഷനായി. ഈ വർഷം സർവീസിൽനിന്ന് വിരമിക്കുന്ന
അധ്യാപകരായ പി കെ രാജൻ, പി കെ സജില, കെ അജിത, എൻ ഷിബിൽ, കെ പി ബിന്ദു, ഡോ. സോമൻ കടലൂർ, വി പി ഷൈമ, പി ശർമിള എന്നിവർക്കുള്ള ഉപഹാര സമർപ്പണം ജില്ലാ സെക്രട്ടറി ആർ എം രാജൻ നിർവഹിച്ചു. സബ്ജില്ലാ ജോ. സെക്രട്ടറി അനീഷ് കുമാർ വിരമിക്കുന്ന അധ്യാപകരെ പരിചയപ്പെടുത്തി.
ജില്ലാട്രഷറർ കെ നിഷ, ജില്ലാ നിർവാഹക സമിതി അംഗങ്ങളായ വി പി സന്ദീപ്, പി പി മനോജ് എന്നിവർ സംസാരിച്ചു. മിത്തു തിമോത്തി സ്വാഗതവും കെ കെ സിജുഷ് നന്ദിയും പറഞ്ഞു. കെഎസ്ടിഎ വടകര അധ്യാപക മ്യൂസിക് ബാൻഡ് ഹല്ലാ ബോൽ ഒരുക്കിയ സംഗീത നിശയുമുണ്ടായി.
'Respect'; KSTA Vadakara Upazila Farewell and Appreciation











































