വടകര:(https://vatakara.truevisionnews.com/) ഇന്ത്യയിലെ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് ശാസ്ത്രീയവും പ്രായോഗികവുമായ അടിത്തറപാകിയ മുതിർന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗലിനെ വടകരയിലെ പൗരാവലി അനുസ്മരിച്ചു. പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തേണ്ടതിന്റെ ആവശ്യകത ലോകത്തിന് മുമ്പാകെ കൊണ്ടുവന്ന ആൾ ആയിരുന്നു ഗാഡ്ഗിൽ എന്ന് യോഗം അനുസ്മരിച്ചു.
മുനിസിപ്പൽ പാർക്കിൽ നടന്ന ചടങ്ങിൽ മഹാത്മാ ദേശസേവാ ട്രസ്റ്റ് ചെയർമാൻ ടി ശ്രീനിവാസൻ അധ്യക്ഷനായി. മുൻ വിദ്യാഭ്യാസ ഉപഡയറക്ടർ പി പി ദാമോദരൻ ആമുഖഭാഷണം നടത്തി.
മാലിന്യമുക്തം നവകേരളം ജില്ലാ കോഡിനേറ്റർ മണലിൽ മോഹനൻ, പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷൻ പ്രസിഡൻറ് വടയക്കണ്ടി നാരായണൻ, പൗരപ്രമുഖരായ സോമൻ മുതുവന, എടയത്ത് ശ്രീധരൻ, വി കെ അസീസ്, പ്രദീപ് ചോമ്പാല, യു മൊയ്തു, കെ കെ പ്രഭാകരൻ, കെഎം ബാലകൃഷ്ണൻ, പി കെ പ്രകാശൻ, കെ കെ പ്രഭാ ശങ്കർ, ഒ പി ചന്ദ്രൻ എന്നിവർ സംസാരിച്ചു.
Prof. Madhav Gadgil commemorated


































