അഖിൽരാജിന്റെ തൂലികയിൽ ; ശ്രദ്ധേയമായി 'അയാം' ഹ്രസ്വ ചിത്ര ജനകീയ പ്രദർശനം

അഖിൽരാജിന്റെ തൂലികയിൽ ; ശ്രദ്ധേയമായി 'അയാം' ഹ്രസ്വ ചിത്ര ജനകീയ പ്രദർശനം
Oct 19, 2025 11:35 AM | By Athira V

വടകര: ( vatakara.truevisionnews.com) സെറിബ്രൽ പാൾസി രോഗത്തോട് പൊരുതുമ്പോഴും തൻ്റെ എഴുത്തുകളിലൂടെ ശ്രദ്ധേയനായ അഖിൽ രാജ് വടകരയുടെ തിരക്കഥയിൽ ഒരുങ്ങിയ "അയാം " എന്ന ഹ്രസ്വ സിനിമയുടെ ജനകീയ പ്രദർശനം വടകരയിൽ നടന്നു.

സെറിബ്രൽ പാൾസി രോഗബാധിതനായ ഒരു യുവാവ് നേരിടുന്ന ജീവിത പ്രതിസന്ധികളും അയാളുടെ അതിജീവനവുമാണ് ഹ്രസ്വ ചിത്രത്തിൻ്റെ പ്രമേയമായ് അഖിൽ തിരഞ്ഞെടുത്തത് . വർഷങ്ങൾക്ക് മുമ്പ് രചന പൂർത്തിയായെങ്കിലും ദൃശ്യാവിഷ്കാരം നടത്താൻ കഴിഞ്ഞില്ല. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് അഖിലിൻ്റെ സ്വപ്നം പൂവണിഞ്ഞത്.

പരസ്യ ചിത്ര സംവിധായകൻ അശ്വന്ത് ബട്ടർഫ്ളൈ ആണ് സംവിധാനം നിർവ്വഹിച്ച് അഖിലിൻ്റെ സ്വപ്നത്തിന് സാക്ഷാത്കാരമേകിയത് . അജ്മൽ ഇംപാല യാണ് ഛായാഗ്രഹണം.ചലച്ചിത്ര താരം അശ്വതി പട്ടാമ്പി, രമേശൻ കല്ലേരി, മണലിൽ മോഹനൻ , ഋഷിക, ബീന തുടങ്ങിയവർക്കൊപ്പം പ്രധാന വേഷത്തിൽ അഖിലും കഥാപാത്രമായി. വിനീഷ് ഗെയിൻ മീഡിയ എഡിറ്റും സൗണ്ട് മിക്സും ചെയ്ത ചിത്രത്തിൻ്റെ കലാ സംവിധാനം ക്ലിൻറ് മനുവും, പശ്ചാത്ത സംഗീതം സലാം വീരോളിയുമാണ് നിർവഹിച്ചത് .

കലാസ്നേഹികൾ ഒഴുകിയെത്തിയ പ്രദർശന വേദി നിരവധി വൈകാരിക നിമിഷങ്ങൾക്ക് സാക്ഷിയായി. വടകര മുനിസിപ്പൽ പാർക്കിൽ പ്രദർശനം കെ.കെ രമ എം എ ൽ എ ഉദ്ഘാടനം ചെയ്തു.സംഗീത സംവിധായകൻ പ്രേംകുമാർ വടകര മുഖ്യാതിഥിയായ്. മണലിൽ മോഹനൻ , അശ്വന്ത് ബട്ടർഫ്ളൈ , അഖിൽ രാജ് വടകര, അജ്മൽ ഇംപാല എന്നിവർ സംസാരിച്ചു.

Content Highlight: 'Ayam' short film public screening

Next TV

Related Stories
ഓടുന്ന ട്രെയിനിന്റെ പടിയിൽ നിന്നും ട്രാക്കിലേക്ക് വീണ അഴിയൂർ സ്വദേശി യുവാവ് മരിച്ചു

Jun 25, 2026 11:43 PM

ഓടുന്ന ട്രെയിനിന്റെ പടിയിൽ നിന്നും ട്രാക്കിലേക്ക് വീണ അഴിയൂർ സ്വദേശി യുവാവ് മരിച്ചു

ഓടുന്ന ട്രെയിനിന്റെ പടിയിൽ നിന്നും ട്രാക്കിലേക്ക് വീണ യുവാവ്...

Read More >>
ഓർക്കാട്ടേരിയിലെ ഹൃതിൻ്റെ വേർപാടിൽ കണ്ണീരിലായി ഉറ്റവർ

Jun 25, 2026 08:23 PM

ഓർക്കാട്ടേരിയിലെ ഹൃതിൻ്റെ വേർപാടിൽ കണ്ണീരിലായി ഉറ്റവർ

ഓർക്കാട്ടേരിയിലെ ഹൃതിൻ്റെ വേർപാടിൽ കണ്ണീരിലായി ഉറ്റവർ...

Read More >>
  ഒഞ്ചിയം ഗ്രാമപഞ്ചായത്തില്‍ അങ്കണവാടി വര്‍ക്കര്‍ നിയമനം അപേക്ഷ ക്ഷണിച്ചു

Jun 25, 2026 05:16 PM

ഒഞ്ചിയം ഗ്രാമപഞ്ചായത്തില്‍ അങ്കണവാടി വര്‍ക്കര്‍ നിയമനം അപേക്ഷ ക്ഷണിച്ചു

ഒഞ്ചിയം ഗ്രാമപഞ്ചായത്തില്‍ അങ്കണവാടി വര്‍ക്കര്‍ നിയമനം അപേക്ഷ ക്ഷണിച്ചു...

Read More >>
അധ്യാപക നിയമനം; വടകര കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍  അസി. പ്രൊഫസര്‍ നിയമനം

Jun 25, 2026 05:00 PM

അധ്യാപക നിയമനം; വടകര കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ അസി. പ്രൊഫസര്‍ നിയമനം

വടകര കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ അസി. പ്രൊഫസര്‍...

Read More >>
സോഷ്യലിസ്റ്റുകളുടെ ഏകീകരണം അനിവാര്യമായ കാലഘട്ടം പി.കെ. പ്രവീൺ എം.എൽ.എ

Jun 25, 2026 03:21 PM

സോഷ്യലിസ്റ്റുകളുടെ ഏകീകരണം അനിവാര്യമായ കാലഘട്ടം പി.കെ. പ്രവീൺ എം.എൽ.എ

സോഷ്യലിസ്റ്റുകളുടെ ഏകീകരണം അനിവാര്യമായ കാലഘട്ടം പി.കെ. പ്രവീൺ...

Read More >>
'മിടുക്കന്മാരും മിടുക്കികളും'; വടകര നഗരസഭ 'സ്പെയ്‌സ്' വിദ്യാഭ്യാസ പദ്ധതിയുടെ വിജയോത്സവം ടൗൺഹാളിൽ നടന്നു

Jun 25, 2026 02:33 PM

'മിടുക്കന്മാരും മിടുക്കികളും'; വടകര നഗരസഭ 'സ്പെയ്‌സ്' വിദ്യാഭ്യാസ പദ്ധതിയുടെ വിജയോത്സവം ടൗൺഹാളിൽ നടന്നു

വടകര നഗരസഭ 'സ്പെയ്‌സ്' വിദ്യാഭ്യാസ പദ്ധതിയുടെ വിജയോത്സവം ടൗൺഹാളിൽ...

Read More >>
Top Stories

News Roundup