വടകര: (vatakara.truevisionnews.com) വില്യാപ്പള്ളി മേഖലയിലെ അക്രമരാഷ്ട്രീയവും സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടവും അവസാനിപ്പിക്കാൻ ശക്തമായ നടപടി വേണമെന്ന് കോൺഗ്രസ് വില്യാപ്പള്ളി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ പോലീസിന്റെ അനാസ്ഥ അവസാനിപ്പിക്കണം. മാസങ്ങൾക്ക് മുമ്പ് രാഷ്ട്രീയ യുവ ജനതാദൾ ക്യാമ്പിന്റെ പന്തലും കസേരകളും തീവെച്ച് നശിപ്പിച്ചവരെ സംരക്ഷിച്ചതിന്റെ പരിണിത ഫലമാണ് ആർജെഡി പ്രവർത്തകനെ വടിവാൾ കൊണ്ട് വെട്ടുന്നതിൽ കലാശിച്ചത്.




പന്തൽ തീവെച്ചവരെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടും രാഷ്ട്രീയ സമ്മർദ്ദത്താൽ പോലിസ് നിസ്സംഗത കാട്ടുകയാണെന്നത് അങ്ങാടിപ്പാട്ടാണ്. വില്യാപ്പള്ളിയിൽ ശാശ്വത സമാധാനം നിലനിർത്താൻ പോലീസ് നിഷ്പക്ഷ സമീപനം സ്വീകരിക്കണമെന്നും മുഖം നോക്കാതെ നടപടികളെടുക്കണമെന്നും കോൺഗ്രസ് യോഗം ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് സി.പി.ബിജു പ്രസാദ് അധ്യക്ഷത വഹിച്ചു. എൻ.ശങ്കരൻ, എം.പി.വിദ്യാധരൻ, ടി.പി.ഷാജി, വി.മുരളീധരൻ, അനൂപ് വില്യാപ്പള്ളി, വി. കെ.ബാലൻ, ബാബു പാറേമ്മൽ, ഹരിദാസ്. വി.പി എന്നിവർ പ്രസംഗിച്ചു.
RJD worker stabbed in Villiyapally; Police negligence must end - Congress