വടകര: vatakara.truevisionnews.com വടകര വില്യാപ്പള്ളി ടൗണിൽ വെച്ച് ആർ.ജെ.ഡി. പ്രവർത്തകന് വെട്ടേറ്റു. ആർ. ജെ.ഡി. വില്യാപ്പള്ളി പഞ്ചായത്ത് ജോ. സെക്രട്ടറി മനക്കൽ താഴെ കുനി എം.ടി. കെ. സുരേഷിനാണ് വെട്ടേറ്റത്. ലാലു എന്ന ശ്യാം ലാലാണ് വെട്ടിയത്. ഇയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
നേരത്തെ ആർ. ജെ. ഡി യുവജന സംഘടനയുടെ പഠന ക്യാമ്പിന്റെ വേദി തീയിട്ട് നശിപ്പിച്ച സംഭവത്തിൽ ഇയാൾക്കെതിരെ സുരേഷ് പരാതി നൽകിയിരുന്നു. പരിക്ക് സാരമുള്ളതല്ല. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് വടകര പൊലീസിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ആര്‍ജെഡി.




ആക്രമിച്ച ആള്‍ നേരത്തെ ആര്‍ജെഡി പഠന ക്യാമ്പ് കത്തിച്ചിരുന്നു. തെളിവുള്‍പ്പെടെ ആര്‍ജെഡി നല്‍കിയതാണെന്നും എന്നാല്‍ അറസ്റ്റ് ചെയ്യുന്നതില്‍ പൊലീസ് നിസംഗത കാണിച്ചുവെന്നും ആർജെഡി പറയുന്നു. പൊലീസ് കടുത്ത അനാസ്ഥ കാണിച്ചു. പ്രക്ഷോഭം നടത്തിയിട്ടും ഫലമുണ്ടായില്ല. അന്ന് ശ്യാം ലാലിനെ അറസ്റ്റ് ചെയ്തിരുന്നെങ്കില്‍ ഇന്നത്തെ ആക്രമം ഉണ്ടാകുമായിരുന്നില്ല. സമരങ്ങള്‍ നടത്തിയിട്ടും പൊലീസ് ഗൗരവത്തില്‍ എടുത്തില്ലെന്നും ആർജെഡിയുടെ ആരോപണം.
RJD worker stabbed in Vadakara