വടകര :(vatakara.truevisionnews.com) തിരുവള്ളൂർ - ആയഞ്ചേരി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതും,തിരുവള്ളൂർ ഗ്രാമപഞ്ചായത്തിന്റെ ആസ്തിയിൽ ഉൾപ്പെട്ടതുമായ ചുണ്ടക്കൈ പൈങ്ങോട്ടായി റോഡിലെ വെച്ചാണ്ടി മുക്ക് മുതൽ പള്ളിമുക്ക് വരെ പൂർണമായും തകർന്നു കിടക്കുന്ന സാഹചര്യത്തിൽ ,പ്രശ്നപരിഹാരത്തിനായി തിരുവള്ളൂർ- ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ, ജനപ്രതിനിധികൾ ,പഞ്ചായത്ത്സെക്രട്ടറിമാർ ,ഓവർസിയർമാർ എന്നിവരുടെ യോഗം ചേർന്നു.
കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎയുടെ ഓഫീസിലാണ് യോഗം ചേർന്നത് . റോഡ് തകരാർ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് അടിയന്തരമായി ക്വാറി വേസ്റ്റ് ഉൾപ്പെടെ ഉപയോഗിച്ച് റോഡ് പുനരുദ്ധാരണം നടത്തണമെന്നും യോഗത്തിൽ തീരുമാനിച്ചു.




യോഗത്തിൽ ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ അബ്ദുൽ ഹമീദ്, തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹാജറ പി സി എന്നിവർ സംസാരിച്ചു. യോഗത്തിനുശേഷം പഞ്ചായത്ത് പ്രസിഡണ്ട് മാരുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ സ്ഥലം സന്ദർശിച്ചു,
Chundakai-Paingotai road collapses; MLA intervenes