വടകര: വടകര രംഗശ്രീയുടെ ബാനറിൽ ഒഞ്ചിയം പ്രഭകരൻ അണിയിച്ചൊരുക്കിയ 'പൂമാതൈ പൊന്നമ്മ' വടക്കൻപാട്ടിന്റെ ഓഡിയോ പെൻഡ്രൈവ് പ്രീ-പെയ്ഡ് കൂപ്പൺ വിതരണോദ്ഘാടനം പുതുപ്പണം വെളുത്തമല കെകെപിസിജിഎം കളരി ഗുരുക്കൾസ് കളരി മർമ്മ ചികിത്സാലയത്തിൽ നടന്നു.
ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജിത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുഹമ്മദ് ഗുരുക്കൾ അധ്യക്ഷത വഹിച്ചു. കേരള ഫോക് ലോർ അക്കാദമി മുൻ സെക്രട്ടറി ടി കെ വിജയരാഘവൻ ആദ്യ കൂപ്പൺ വിതരണം നിർവ്വഹിച്ചു.
പ്രശസ്ത വടക്കൻപാട്ട് സമ്പാദകൻ എം കെ പണിക്കോട്ടിയുടെ മകനും വടക്കൻപാട്ട് കലാകാരനുമായ പത്മലോചനൻ ആദ്യകൂപ്പൺ ഏറ്റുവാങ്ങി. അഡ്വ. ജ്യോതികുമാർ, പി പി രാജൻ, ടി രാജൻ മാസ്റ്റർ, തില്ലേരി ഗോവിന്ദൻ, എം കെ വസന്തൻ, ഒഞ്ചിയം പ്രഭാകരൻ, പി ദയാനന്ദന്‍ എന്നിവർ സംസാരിച്ചു.
Vadakkanpattu Pre-Paid Coupon Distribution Launch