ചോറോട് ഈസ്റ്റ്:(vatakara.truevisionnews.com) രാമത്ത് മുക്കിന് സമീപം സംഘടിപ്പിച്ച ഗ്രാമശ്രി ഓണാഘോഷം വർണ്ണപ്പൊലിമയേകി. പൂക്കള മത്സരവും ഓണക്കളികളും കൊണ്ട് ഓണാഘോഷം കെങ്കേമമാക്കി. കുട്ടികൾക്കും മുതിർന്നവർക്കുമായി നടത്തിയ ലെമൺ സ്പൂൺ, മ്യൂസിക്കൽ ചെയർ, കമ്പവലി എന്നിവയിൽ നിരവധി പേർ പങ്കെടുത്തു.
പൂക്കള മത്സരത്തിൽ ദേവ പ്രിയ തെരേങ്കണ്ടിയിൽ ഒന്നാം സ്ഥാനവും മഞ്ജിമ താഴയിൽ രണ്ടാം സ്ഥാനവും അയന വി.എം, ശിവദ എം.എസ്. എന്നിവർ മൂന്നാം സ്ഥാനവും നേടി. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സ്പെഷൽ ബ്രാഞ്ച് എസ്.ഐ സജീവൻ മണ്ടോടി മീത്തൽ സമ്മാന വിതരണം നടത്തി. ഗ്രാമശ്രി പ്രസിഡണ്ട് പ്രസാദ് വിലങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി സി.എച് ബാലൻ സംസാരിച്ചു. സെക്രട്ടറി സജിത്ത് ചാത്തോത്ത് സ്വാഗതവും ടി.കെ.മോഹനൻ നന്ദിയും പറഞ്ഞു.




Gramasree Onam celebrations in chorodu