വടകര : (vatakara.truevisionnews.com) വിട വാങ്ങിയ മുസ്ലിം ലീഗ് നേതാവ് ചോമ്പാൽ കുഞ്ഞിപ്പള്ളി ദാറുസലാമിൽ പ്രൊഫ: പാമ്പള്ളി മഹമുദ് ഇംഗ്ലിഷ് ഭാഷ അനായാസം കൈകാര്യം ചെയ്ത കുട്ടികളുടെ പ്രിയ അധ്യാപകൻ. പാമ്പള്ളി മഹമുദിന്റെ വേർപാടിൽ അനുശോചിച്ച് സർവകക്ഷി യോഗം. തലശ്ശേരി പാരലൽ കോളേജ് അധ്യാപകനും തിരുരങ്ങാടി പി എസ് എം ഒ കോളേജ് പ്രൊഫസറും ആയപ്പോഴും വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് എളുപ്പമുളളതാക്കി. മുസ്ലിം ലീഗ് നേതാവായ അദ്ദേഹം അവസാനമായി പങ്കെടുത്തത് ബുധനാഴ്ച നടന്ന മുക്കാളി ലീഗ് നേതാവ് ഖാദർ എറാമല അനുസ്മരണത്തിലായിരുന്നു.
അധ്യാപകന്റെ ശൈലിയിൽ അദ്ദേഹം പ്രവർത്തകർക്ക് നൽകിയത് ക്ലാസ്സായിരുന്നു. വീട്ടിലേക്ക് പോകുന്നതിനിടയിൽ മുക്കാളി ടൗണിൽ കുഴഞ്ഞ് വിഴുകയായിരുന്നു. വ്യാഴാഴ്ച രാത്രിയോടെ കണ്ണൂർ സ്വാകാര്യ ആശുപത്രിയിലാണ് അന്ത്യം. കഴിഞ്ഞ ദിവസം നടന്ന യു.ഡി എഫ് ആർ.എം പി പഞ്ചായത്ത് കൺവെൻഷനിലും തന്റെ പതിവ് രീതിയിൽ പ്രസംഗത്തിന് പകരം മണിക്കുറുകളോളം അധ്യാപകൻ ചെയ്യുന്നത് പോലെ പ്രവർത്തകരെ പഠിപ്പിക്കുകയായിരുന്നു. ലീഗിലെ സൗമ്യ സാന്നിധ്യമായ പാമ്പള്ളി മഹമൂദ് ലീഗിലും യുഡിഎഫിനും എന്നും ആദർശധീരനായ നേതാവായിരുന്നു.



ഇന്ന് കാലത്ത് മുതൽ വീട്ടിലും ചോമ്പാൽ കുഞ്ഞിപ്പള്ളിയിൽ പൊതുദർശനത്തിനായി വച്ചപ്പോഴും സാമൂഹിക രാഷ്ട്രീയ സംസ്കാരിക മത രംഗത്തെ പ്രമുഖരും നുറുകണക്കിന് ശിഷ്യന്മാരും അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. യുത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് മുനവറലി ശിഹാബ് തങ്ങളുടെ നേരുത്വത്തിൽ മുതദ്ദേഹത്തിൽ പാർട്ടി പതാക പുതപ്പിച്ചു.പരേതന്റെ നിര്യാണത്തിൽ മുൻ കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ, കെ കെ രമ എം എൽ എ , ഏറാമല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശുഹൈബ് കുന്നത്ത് എന്നിവർ അനുശോചിച്ചു.
സംസ്ക്കാരത്തിന് ശേഷം നടന്ന സർവ്വകക്ഷി അനുശോചന യോഗത്തിൽ കാസിം നെല്ലോളി അധ്യക്ഷത വഹിച്ചു. യു എ റഹീം, , ടി ടി ഇസ്മായിൽ, പി പി ജാഫർ , സൂപ്പി നരിക്കാട്ടേരി, ടി സി രാമചന്ദ്രൻ, എം പി ബാബു,ഒ.കെ കുഞ്ഞബ്ദുള്ള,പ്രദീപ് ചോമ്പാല, ഇ ടി അയ്യുബ് ,കെ ഭാസ്ക്കരൻ, എ ടി ശ്രീധരൻ, കെ.എ.സുരേന്ദ്രൻ , പ്രൊഫ: മുഹമ്മദ് സലിം , മുബാസ് കല്ലേരി, ടി.സി എച്ച് അബൂബക്കർ,ഒ കെ ഇബ്രാഹിം, പി.പി ഇസ്മായിൽ,. മനാഫ് മനയിൽ ,ഹാരിസ് മുക്കാളി, കെ അൻവർ ഹാജി, റഫീക്ക് അഴിയൂർ , കെ ഫഹദ് , ഒ പി.മൊയ്തു എന്നിവർ സംസാരിച്ചു.
All parties express condolences to Prof Pampally Mahmood