സമര സംഗമം; കേരളത്തിന്റെ ആരോഗ്യ മേഖല മരണത്തിനു കീഴടങ്ങിയ സാഹചര്യമാണ് -അഡ്വ ഹാരിസ് ബീരാൻ എംപി

സമര സംഗമം; കേരളത്തിന്റെ ആരോഗ്യ മേഖല മരണത്തിനു കീഴടങ്ങിയ സാഹചര്യമാണ് -അഡ്വ ഹാരിസ് ബീരാൻ എംപി
Jul 12, 2025 12:52 PM | By SuvidyaDev

വടകര:( vatakara.truevisionnews.com)തകർന്നുവീണ മെഡിക്കൽ കോളജിൽ രണ്ടു മന്ത്രിമാരുടെ സാന്നിധ്യമുണ്ടായിട്ടും അപകടത്തിൽപെട്ട ബിന്ദുവെന്ന വീട്ടമ്മയുടെ ജീവൻ രക്ഷിക്കാൻ കഴിയാതെ പോയത് കഴിവുകേടിന്റെയും നിരുത്തരവാദത്തിന്റെയും നേർസാക്ഷ്യമാണെന്ന് ലീഗ് നേതാവ് അഡ്വ ഹാരിസ് ബീരാൻ എംപി. വടകരയിൽ നടന്ന മുസ്ലിം ലീഗ് നയോജക മണ്ഡലം സമര സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യ മന്ത്രിക്കെതിരായും സർക്കാറിനെതിരായും കേരളമാകെ പ്രതിഷേധം അലയടിക്കുകയാണെന്നും ഒൻപത് വർഷത്തെ പിണറായി ഭരണത്തിൽ കേരളത്തിന്റെ ആരോഗ്യ മേഖല മരണത്തിനു കീഴടങ്ങിയ സാഹചര്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി . മണ്ഡലം പ്രസിഡന്റ് എം സി വടകര അധ്യക്ഷനായി . സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള മുഖ്യപ്രഭാഷണം നടത്തി. പി പി ജാഫർ ആമുഖഭാഷണം നടത്തി.

കെ ടി അബ്ദുറഹിമാൻ, ഒ കെ കുഞ്ഞബ്ദുളള, അഷ്ക്കർ ഫാറൂഖ്, എൻ പി അബ്ദുള്ള ഹാജി, ഒ കെ ഇബ്രാഹിം, അഫ്‌നാസ് ചോറോട്, ഷുഹൈബ് കുന്നത്ത്, അഫ്സൽ പി കെ സി, സഫീർ കെ. പി സഫിയ, ഷക്കീല ഈങ്ങോളി, കെ, നുസൈബ മൊട്ടേമ്മൽ, അഫ്ഷീല ഷഫീഖ് എന്നിവർ പ്രസംഗിച്ചു. എം ടി അബ്ദുൾ സലാം നന്ദി പറഞ്ഞു..

Protest rally Kerala's health sector is in a state of death Adv Harris Beeran MP

Next TV

Related Stories
മുക്കാളിയിൽ 'ഹിസ്റ്ററിയ' മാഗസിൻ പ്രകാശനം ചെയ്തു

Jan 15, 2026 01:37 PM

മുക്കാളിയിൽ 'ഹിസ്റ്ററിയ' മാഗസിൻ പ്രകാശനം ചെയ്തു

മുക്കാളിയിൽ 'ഹിസ്റ്ററിയ' മാഗസിൻ പ്രകാശനം...

Read More >>
'ചനിയ ചോളി'; വടകരയിൽ പുസ്തക പ്രകാശനം നടത്തി

Jan 15, 2026 01:00 PM

'ചനിയ ചോളി'; വടകരയിൽ പുസ്തക പ്രകാശനം നടത്തി

വടകരയിൽ പുസ്തക പ്രകാശനം...

Read More >>
പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

Jan 15, 2026 12:15 PM

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ...

Read More >>
വടകരയിൽ ദിനേശ് കുറ്റിയിൽ അനുസ്മരണം സംഘടിപ്പിച്ചു

Jan 14, 2026 04:35 PM

വടകരയിൽ ദിനേശ് കുറ്റിയിൽ അനുസ്മരണം സംഘടിപ്പിച്ചു

വടകരയിൽ ദിനേശ് കുറ്റിയിൽ അനുസ്മരണം...

Read More >>
വടകരയിൽ  റോഡരികിലെ പറമ്പിൽ കഞ്ചാവ് ചെടി കണ്ടെത്തി

Jan 14, 2026 04:24 PM

വടകരയിൽ റോഡരികിലെ പറമ്പിൽ കഞ്ചാവ് ചെടി കണ്ടെത്തി

വടകര റോഡരികിലെ പറമ്പിൽ കഞ്ചാവ് ചെടി...

Read More >>
Top Stories

News Roundup