വടകര സ്വദേശിയായ ട്രാന്‍സ് യുവതി സുഹൃത്തിന്റെ വീടിന് മുന്നില്‍ ജീവനൊടുക്കി

വടകര സ്വദേശിയായ ട്രാന്‍സ് യുവതി സുഹൃത്തിന്റെ വീടിന് മുന്നില്‍ ജീവനൊടുക്കി
Jul 9, 2025 04:55 PM | By Jain Rosviya

വടകര: (vatakara.truevisionnews.com) ട്രാന്‍സ് യുവതിയെ സുഹൃത്തിന്റെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. വടകര സ്വദേശിയായ കമീലയെയാണ് സുഹൃത്തായ യുവാവ് താമസിച്ചിരുന്ന വീടിന് മുന്നില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച പുലര്‍ച്ചെ നാലരയോടെയായിരുന്നു സംഭവം.

തിരൂര്‍ പയ്യനങ്ങാടിയിലാണ് കമീല താമസിച്ചിരുന്നത്. ഇവരുടെ സുഹൃത്ത് വൈലത്തൂര്‍ സ്വദേശിയാണ്. എന്നാല്‍, ഒഴൂര്‍ കരിങ്കപ്പാറയിലുള്ള സഹോദരന്റെ വീട്ടിലാണ് ഇയാള്‍ താമസിച്ചിരുന്നത്. ഈ വീടിന് മുന്നിൽ വാഹനം നിര്‍ത്തിയിടാനായി നിര്‍മിച്ച താത്കാലിക ഷെഡ്ഡിനുള്ളിലാണ് കമീലയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ജീവനൊടുക്കുന്നതിന് മുന്‍പ് ആത്മഹത്യചെയ്യാന്‍ പോവുകയാണെന്ന് പറഞ്ഞ് കമീല ഇന്‍സ്റ്റഗ്രാം വീഡിയോയും പങ്കുവെച്ചിരുന്നു.

View this post on Instagram

A post shared by കമീല തിരൂർ (@kameelathoufi)

തന്റെ മരണത്തിന് ഉത്തരവാദി സുഹൃത്താണെന്നും ഇയാളുടെ വീടിനടുത്ത് പോയി മരിക്കാന്‍ പോവുകയാണെന്നുമാണ് കമീല വീഡിയോയില്‍ പറഞ്ഞിരുന്നത്. സംഭവത്തില്‍ താനൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Trans woman from Vadakara commits suicide in front of friend house

Next TV

Related Stories
ഭാര്യ സ്ഥാനാർത്ഥി പിന്തുണയുമായി ബിഎൽഒയായ ഭർത്താവ് ; നടപടി വേണമെന്ന് കലക്ടർക്ക് ഇടതുമുന്നണിയുടെ പരാതി

Nov 21, 2025 07:15 PM

ഭാര്യ സ്ഥാനാർത്ഥി പിന്തുണയുമായി ബിഎൽഒയായ ഭർത്താവ് ; നടപടി വേണമെന്ന് കലക്ടർക്ക് ഇടതുമുന്നണിയുടെ പരാതി

തദ്ദേശ തെരഞ്ഞെടുപ്പ്, മണിയൂര്‍ ഗ്രാമ പഞ്ചായത്ത്, ഭാര്യ സ്ഥാനാർത്ഥി പിന്തുണയുമായി ബിഎൽഒ, കലക്ടർക്ക് ഇടതുമുന്നണിയുടെ...

Read More >>
തെരഞ്ഞെടുപ്പ് ചൂട് ; തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

Nov 21, 2025 02:35 PM

തെരഞ്ഞെടുപ്പ് ചൂട് ; തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് , ബ്ലോക്ക് പഞ്ചായത്ത് , എൽ ഡി എഫ് സ്ഥാനാർത്ഥികൾ...

Read More >>
ചെറുശേരി സാഹിത്യോത്സവം 23ന്

Nov 21, 2025 12:07 PM

ചെറുശേരി സാഹിത്യോത്സവം 23ന്

ചെറുശേരി സാഹിത്യോത്സവം, പുത്തൂർ വിഷ്ണു ക്ഷേത്രം...

Read More >>
ആദരവ് ; പ്രൊഫ. വി. കെ. ദാമോദരനെ ആദരിച്ചു

Nov 21, 2025 11:32 AM

ആദരവ് ; പ്രൊഫ. വി. കെ. ദാമോദരനെ ആദരിച്ചു

കേരള ശാസ്ത്ര സാഹിത്യപരിഷത്ത്‌, പ്രൊഫ. വി. കെ....

Read More >>
തദ്ദേശ തെരഞ്ഞെടുപ്പ് ; വടകരയിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി

Nov 20, 2025 10:46 AM

തദ്ദേശ തെരഞ്ഞെടുപ്പ് ; വടകരയിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി

തദ്ദേശ തെരഞ്ഞെടുപ്പ്, ബോംബ് സ്‌ക്വാഡ് , വടകര...

Read More >>
Top Stories










News Roundup