അമൃത് ഭാരത് പദ്ധതി; വടകര റെയിൽവേ കുളത്തിന്റെ സൗന്ദര്യവത്ക്കരണ പ്രവൃത്തി ആരംഭിച്ചു

അമൃത് ഭാരത് പദ്ധതി; വടകര റെയിൽവേ കുളത്തിന്റെ സൗന്ദര്യവത്ക്കരണ പ്രവൃത്തി ആരംഭിച്ചു
Feb 18, 2025 08:35 PM | By akhilap

വടകര: (vatakara.truevisionnews.com) അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി വടകര റെയിൽവേ കുളത്തിന്റെ സൗന്ദര്യവത്ക്കരണ പ്രവൃത്തി ആരംഭിച്ചു. കുളത്തിന്റെ കരയിലെ മരത്തടികളും മറ്റും നീക്കി സ്ഥലം നിരപ്പാക്കാൻ തുടങ്ങി.

2021 മാർച്ചിൽ യു.എൽ.സി.സി.എസിലെ ഇരുപതോളം തൊഴിലാളികൾ 20 ദിവസത്തോളം പണിയെടുത്ത് കുളത്തിലെ ചെളി പൂർണമായും നീക്കിയിരുന്നു. ഒൻപത് മീറ്റർ ഉയരത്തിലെ ചെളിനീക്കി. ശേഷം കുളം സൗന്ദര്യവത്കരണത്തിനായി സൊസൈറ്റി തയ്യാറാവുകയും 50 ലക്ഷം രൂപ ഇതിന് മാറ്റിവെക്കുകയും ചെയ്തു‌.

പദ്ധതി റെയിൽവേക്ക് സമർപ്പിച്ചെങ്കിലും റെയിൽവേ അനുമതി നൽകിയിരുന്നില്ല. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി വടകര റെയിൽവേ സ്റ്റേഷൻ നവീകരിക്കുമ്പോൾ റെയിൽവേ കുളവും സൗന്ദര്യവത്ക്കരിക്കണമെന്ന് ആവശ്യം ശക്തമായിരുന്നു. ഇതേ തുടർന്നാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്.

തീവണ്ടികളിൽ ആവി എൻജിൻ ഉപയോഗിച്ചിരുന്ന സമയത്ത് എൻജിൻ തണുപ്പിക്കാനുള്ള വെള്ളത്തിനുവേണ്ടിയാണ്‌ കുളം നിർമിച്ചത്.ഡീസൽ എൻജിൻ വന്നശേഷം കുളം ഉപയോഗിക്കാതാവുകയായിരുന്നു. സൗന്ദര്യവത്ക്കരണത്തിൻ്റെ ഭാഗമായി കുളത്തിന്റെ കരയിൽ പുൽത്തകിടിയും ചെടികളും മറ്റും വെച്ചുപിടിപ്പിച്ച് മനോഹരമാക്കും.

കുളത്തിലെ വെള്ളം വേനൽക്കാലത്തുൾപ്പെടെ റെയിൽവേ സ്റ്റേഷനിൽ ഉപയോഗപ്പെടുത്താനും സാധിക്കും. അമൃത് ഭാരത് പദ്ധതികളുടെ ഉദ്ഘാടനത്തിനുമുൻപേ സൗന്ദര്യവത്കരണം പൂർത്തീകരിക്കുകയാണ് ലക്ഷ്യം.

#AmritBharatProject #Beautification #work #Vadakara #railway #pond #started

Next TV

Related Stories
വിജ്ഞാന കേരളം; പി ജി വിദ്യാർഥികൾക്കായി സ്കിൽ ഡെവലപ്മെന്റ് ക്ലാസ് സംഘടിപ്പിച്ചു

Sep 9, 2025 05:20 PM

വിജ്ഞാന കേരളം; പി ജി വിദ്യാർഥികൾക്കായി സ്കിൽ ഡെവലപ്മെന്റ് ക്ലാസ് സംഘടിപ്പിച്ചു

പി ജി വിദ്യാർഥികൾക്കായി സ്കിൽ ഡെവലപ്മെന്റ് ക്ലാസ്...

Read More >>
അഭിമാന പടിയിറക്കം; ചോറോടിൻറെ ജനകിയ ഡോക്ടർ മോഹൻ ദാസിന് നാളെ യാത്രയയപ്പ് നൽകും

Sep 9, 2025 03:44 PM

അഭിമാന പടിയിറക്കം; ചോറോടിൻറെ ജനകിയ ഡോക്ടർ മോഹൻ ദാസിന് നാളെ യാത്രയയപ്പ് നൽകും

ചോറോടിൻറെ ജനകിയ ഡോക്ടർ മോഹൻ ദാസിന് നാളെ യാത്രയയപ്പ് നൽകും...

Read More >>
പുതിയ സാരഥികൾ; കേരള പ്രവാസി സംഘം മയ്യന്നൂർ മേഖലാ കൺവെൻഷൻ സംഘടിപ്പിച്ചു

Sep 9, 2025 02:09 PM

പുതിയ സാരഥികൾ; കേരള പ്രവാസി സംഘം മയ്യന്നൂർ മേഖലാ കൺവെൻഷൻ സംഘടിപ്പിച്ചു

കേരള പ്രവാസി സംഘം മയ്യന്നൂർ മേഖലാ കൺവെൻഷൻ...

Read More >>
സാന്ത്വന സ്പർശം; തിരുവള്ളൂർ ഹെൽത്ത് സെന്ററിൽ വാട്ടർ കൂളർ സ്ഥാപിച്ച് എസ് വൈ എസ്

Sep 9, 2025 10:46 AM

സാന്ത്വന സ്പർശം; തിരുവള്ളൂർ ഹെൽത്ത് സെന്ററിൽ വാട്ടർ കൂളർ സ്ഥാപിച്ച് എസ് വൈ എസ്

തിരുവള്ളൂർ ഹെൽത്ത് സെന്ററിൽ വാട്ടർ കൂളർ സ്ഥാപിച്ച് എസ് വൈ എസ്...

Read More >>
വർണ്ണപ്പകിട്ടിൽ; ഓർക്കാട്ടേരി മർച്ചൻസ് അസോസിയേഷൻ ഓണാഘോഷവും ഓണസദ്യയും ശ്രദ്ധേയമായി

Sep 9, 2025 10:31 AM

വർണ്ണപ്പകിട്ടിൽ; ഓർക്കാട്ടേരി മർച്ചൻസ് അസോസിയേഷൻ ഓണാഘോഷവും ഓണസദ്യയും ശ്രദ്ധേയമായി

ഓർക്കാട്ടേരി മാർച്ചൻസ് അസോസിയേഷൻ ഓണാഘോഷവും ഓണസദ്യയും...

Read More >>
'പൂമാതൈ പൊന്നമ്മ'; വടക്കൻപാട്ട് പ്രീ-പെയ്ഡ് കൂപ്പൺ വിതരണോദ്ഘാടനം മികവാർന്നു

Sep 8, 2025 08:24 PM

'പൂമാതൈ പൊന്നമ്മ'; വടക്കൻപാട്ട് പ്രീ-പെയ്ഡ് കൂപ്പൺ വിതരണോദ്ഘാടനം മികവാർന്നു

വടക്കൻപാട്ട് പ്രീ-പെയ്ഡ് കൂപ്പൺ വിതരണോദ്ഘാടനം മികവാർന്നു...

Read More >>
Top Stories

//Truevisionall