വടകര: (vatakara.truevisionnews.com) നഗരസഭയുടെ കെടുകാര്യസ്ഥത അവസാനിപ്പിക്കണം എന്നാവശ്യവുമായി ഐഎൻടിയുസി ധർണ നടത്തി.
ലിങ്ക് റോഡിൽ പാർക്ക് ചെയ്യുന്ന ബസുകൾ പഴയ സ്റ്റാന്റിലേക്ക് മാറ്റുക, ജീവന് വിലകൽപ്പിക്കുക, അശാസ്ത്രീയമായി നടപ്പിലാക്കിയ ട്രാഫിക്ക് പരിഷ്‌കാരം പുനഃപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മോട്ടോർ തൊഴിലാളികൾ പ്രതിഷേധ സമരം നടത്തിയത്.




ലിങ്ക് റോഡിൽ നടന്ന ധർണ സിസിസി വൈസ് പ്രസിഡന്റ് അഡ്വ. ഇ.നാരായണൻ നായർ ഉദ്ഘാടനം ചെയതു. ഐഎൻടിയുസി മോട്ടോർസെക്ഷൻ ജില്ലാ വൈസ് പ്രസിഡന്റ് കെ.എൻ.എ.അമീർ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ എ പ്രേമകുമാരി മുഖ്യ പ്രഭാഷണം നടത്തി.
നാരയണ നഗരം പത്മനാഭൻ, രാജേഷ് കിണറ്റിൻകര, ടി.കെ. നാരായണൻ, ഷൈജു ചള്ളയിൽ, മോഹനൻ കുരിയാടി, നാസർ മീത്തൽ, സുരേന്ദ്രൻ കുഴിച്ചാലിൽ, പ്രകാശൻ തിരുവള്ളൂർ എന്നിവർ സംസാരിച്ചു സുധീർ പുതുപ്പണം സ്വാഗതവും, സികെ മുസ്തഫ നന്ദിയും പറഞ്ഞു.കെ.മോഹനൻ, മജിദ് കൈനാട്ടി, പറമ്പത്ത് ശശിധരൻ, ബിന്ദു പുറങ്കര, പി പി മജീദ്, പി.ദസ്തകീർ, കെ കെ ഇബ്രാഹിം എന്നിവർ
#protest #strike #mismanagement #Municipal #Corporation #stopped #INTUC