Jun 26, 2026 11:00 AM

#Latest news #Iron rod #Vadakara #Arrest

വടകര: (vatakara.truevisionnews.com) ഭാര്യയുമായുള്ള ബന്ധം സംശയിച്ചുണ്ടായ വിരോധത്തെത്തുടർന്ന് വടകരയിൽ യുവാവിന് നേരെ ക്രൂരമായ ആക്രമണം. ചോറോട് കൈനാട്ടി സ്വദേശി റിയാസിനാണ് മർദ്ദനമേറ്റത്. ആക്രമണത്തിൽ റിയാസിന്റെ ഇടതുകൈയ്യുടെ എല്ല് പൊട്ടി. സംഭവത്തിൽ ഷൈമേഷ് എന്നയാൾക്കെതിരെ പൊലീസ് കേസെടുത്തു.

കഴിഞ്ഞ ജൂൺ 24-ന് ഉച്ചയ്ക്ക് 3.30-ഓടെ തോടന്നൂർ വിദ്യാപ്രകാശ് സ്കൂൾ റോഡിന് സമീപമാണ് സംഭവം. റിയാസ് സ്കൂട്ടറിൽ വടകര ഭാഗത്തേക്ക് പോകവെ, ബൈക്കിലെത്തിയ ഷൈമേഷ് വഴി തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് കയ്യിലുണ്ടായിരുന്ന ഇരുമ്പ് കമ്പി ഉപയോഗിച്ച് റിയാസിനെ ക്രൂരമായി അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു എന്ന് എഫ് ഐ ആറിൽ പൊലീസ് പറഞ്ഞു.

Content Highlight: A young man was beaten with an iron rod in Vadakara, his wrist was broken

#Latest news #Iron rod #Vadakara #Arrest

Next TV

Top Stories










News Roundup






Entertainment News