യാത്രക്കാരൻ ഇറങ്ങും മുൻപ് ബസ് മുന്നോട്ടെടുത്തു; വയോധികൻ റോഡിലേക്ക് തെറിച്ചുവീണ് പരിക്കേറ്റ സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസ്

യാത്രക്കാരൻ ഇറങ്ങും മുൻപ് ബസ് മുന്നോട്ടെടുത്തു; വയോധികൻ റോഡിലേക്ക് തെറിച്ചുവീണ് പരിക്കേറ്റ സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസ്
May 28, 2026 03:42 PM | By Anusree vc
#Latest News #Bus Accident #Police Case #Vilyappally News

വടകര:  ( https://vatakara.truevisionnews.com/ ) ബസ് സ്റ്റോപ്പിൽ നിർത്തിയ ബസിൽ നിന്നും യാത്രക്കാരൻ ഇറങ്ങുന്നതിന് മുൻപ് ബസ് അശ്രദ്ധമായി മുന്നോട്ടെടുത്ത് വയോധികന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ ഡ്രൈവർക്കെതിരെ കുറ്റ്യാടി പോലീസ് കേസെടുത്തു. വില്യാപ്പള്ളി സ്വദേശി അരയവുള്ളതിൽ മൂസ ഹാജി (74) യുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

കഴിഞ്ഞ 16-ന് രാവിലെ 10.35 ഓടെയായിരുന്നു അപകടം. വില്യാപ്പള്ളിയിൽ നിന്നും കാക്കുനിയിലേക്ക് 'ബ്രീസ്' എന്ന ബസിൽ യാത്ര ചെയ്യുകയായിരുന്നു മൂസ ഹാജി. കാക്കുനി-അരൂർ റോഡ് ബസ് സ്റ്റോപ്പിൽ എത്തിയപ്പോൾ ബസിന്റെ പിൻവശത്തെ വാതിലിലൂടെ പുറത്തിറങ്ങാൻ ശ്രമിക്കുകയായിരുന്നു ഇദ്ദേഹം.

യാത്രക്കാരൻ പൂർണ്ണമായും ഇറങ്ങിക്കഴിഞ്ഞു എന്ന് ഉറപ്പുവരുത്താതെ, മനുഷ്യജീവന് അപകടം വരുത്തക്ക വിധത്തിൽ ഡ്രൈവർ ബസ് പെട്ടെന്ന് മുന്നോട്ട് എടുക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ബസിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണ മൂസ ഹാജിയുടെ ഇടതു കൈയുടെ എല്ലുപൊട്ടുകയും ശരീരമാസകലം ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനാണ് ഡ്രൈവർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

Content Highlight: Content Highlights:- Case filed against driver after elderly man falls onto road and gets injured

#Latest News #Bus Accident #Police Case #Vilyappally News

Next TV

Related Stories
ഡോ.നന്ദിതാസ് സർജിക്കൽ കെയർ ക്ളിനിക് വടകരയിൽ തുടക്കമായി

Jun 25, 2026 11:42 AM

ഡോ.നന്ദിതാസ് സർജിക്കൽ കെയർ ക്ളിനിക് വടകരയിൽ തുടക്കമായി

ഡോ.നന്ദിതാസ് സർജിക്കൽ കെയർ ക്ളിനിക് വടകരയിൽ...

Read More >>
വായിച്ച് രസിക്കാം; മുട്ടുങ്ങൽ യുഎൽസിസിഎസ് സ്കൂൾ വായനോത്സവത്തിൽ 'വായനാമൃതം ഫ്ലാഷ് മോബ് നടത്തി

Jun 25, 2026 10:49 AM

വായിച്ച് രസിക്കാം; മുട്ടുങ്ങൽ യുഎൽസിസിഎസ് സ്കൂൾ വായനോത്സവത്തിൽ 'വായനാമൃതം ഫ്ലാഷ് മോബ് നടത്തി

മുട്ടുങ്ങൽ യുഎൽസിസിഎസ് സ്കൂൾ വായനോത്സവത്തിൽ 'വായനാമൃതം ഫ്ലാഷ് മോബ്...

Read More >>
'രക്തക്കറ'; മണിയൂരിൽ വീട്ടുപടിയും കടത്തിണ്ണകളും ചോരക്കളമായി, തെരുവുനായ്ക്കൾ പരസ്പരം ആക്രമിച്ചതെന്ന് വനംവകുപ്പ്

Jun 25, 2026 10:27 AM

'രക്തക്കറ'; മണിയൂരിൽ വീട്ടുപടിയും കടത്തിണ്ണകളും ചോരക്കളമായി, തെരുവുനായ്ക്കൾ പരസ്പരം ആക്രമിച്ചതെന്ന് വനംവകുപ്പ്

മണിയൂരിൽ വീട്ടുപടിയും കടത്തിണ്ണകളും രക്തക്കറ തെരുവുനായ്ക്കൾ പരസ്പരം ആക്രമിച്ചതെന്ന്...

Read More >>
കച്ചകെട്ട്; രവി രാജ് നിട്ടൂരിന് പുവച്ചൽ ഖാദർ ഫിലിം അവാർഡ്

Jun 25, 2026 09:44 AM

കച്ചകെട്ട്; രവി രാജ് നിട്ടൂരിന് പുവച്ചൽ ഖാദർ ഫിലിം അവാർഡ്

വടകര രവി രാജ് നിട്ടൂരിന് പുവച്ചൽ ഖാദർ ഫിലിം അവാർഡ്...

Read More >>
ഓർക്കാട്ടേരി കെ.കെ.എം ജി.വി.എച്ച്.എസ്.എസിൽ വിദ്യാർത്ഥികൾക്ക് അനുമോദനവും അധ്യാപകർക്ക് യാത്രയയപ്പും

Jun 25, 2026 09:12 AM

ഓർക്കാട്ടേരി കെ.കെ.എം ജി.വി.എച്ച്.എസ്.എസിൽ വിദ്യാർത്ഥികൾക്ക് അനുമോദനവും അധ്യാപകർക്ക് യാത്രയയപ്പും

ഓർക്കാട്ടേരി കെ.കെ.എം ജി.വി.എച്ച്.എസ്.എസ്, അനുമോദനവും യാത്രയയപ്പും...

Read More >>
Top Stories

News Roundup

GCC News

Entertainment News