ട്രെയിൻ യാത്രയ്ക്കിടെ ലഹരി ബിസ്കറ്റ് നൽകി വടകര സ്വദേശിയുടെ സ്വർണവും ലാപ്ടോപ്പും കവർന്നു; മൂന്ന് ബിഹാർ സ്വദേശികൾ പിടിയിൽ

ട്രെയിൻ യാത്രയ്ക്കിടെ ലഹരി ബിസ്കറ്റ് നൽകി വടകര സ്വദേശിയുടെ സ്വർണവും ലാപ്ടോപ്പും കവർന്നു; മൂന്ന് ബിഹാർ സ്വദേശികൾ പിടിയിൽ
Mar 16, 2026 03:56 PM | By Susmitha Surendran

വടകര : (https://vatakara.truevisionnews.com/)  ട്രെയിൻ യാത്രയ്ക്കിടെ ലഹരി ബിസ്കറ്റ് നൽകി മയക്കി സ്വർണവും ലാപ്ടോപ്പും ഉൾപ്പെടെ കവർന്ന സംഭവത്തിൽ മൂന്ന് പേർ പിടിയിൽ . വടകര പുതുപ്പണം സ്വദേശി വി.പി. സരിന്റെ സാധനങ്ങളാണ് കവർന്നത് . വെള്ളിയാഴ്ച രാത്രി 8 മണിയോടെയാണു സംഭവം.

ബിഹാർ ആരാറിയ സ്വദേശികളായ അബ്ദുല്ല റജാക്ക് (34), മുഹമ്മദ് മഹമൂദ് ആലം (25), മുഹമ്മദ് സഫർ (40) എന്നിവരെയാണ് റെയിൽവേ പൊലീസും ആർപിഎഫും സംയുക്തമായി പ്രത്യേക സംഘവും കൂടി പിടികൂടിയത് .

മംഗളൂരുവിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിയുള്ള സരിൻ മലബാർ എക്സ്പ്രസിൽ എസ്4 കംപാർട്മെന്റിൽ മംഗളൂരുവിൽ നിന്നു വടകരയിലേക്ക് വരുന്നതിനിടെ അടുത്ത സീറ്റിൽ ഇരുന്ന മൂന്ന് അംഗ സംഘം പരിചയപ്പെട്ടു. തുടർന്ന് സൗഹൃദം നടിച്ച് സംഘം ട്രെയിൻ കുമ്പളയിലെത്തിയപ്പോൾ ബിസ്കറ്റ് നൽകുകയായിരുന്നു. ഉറങ്ങിപ്പോയ സരിന് വടകരയിൽ ഇറങ്ങാൻ കഴിഞ്ഞില്ല.

ട്രെയിൻ ഫറോക്കിൽ എത്തിയപ്പോൾ സീറ്റ് ബുക്ക് ചെയ്ത മറ്റൊരാൾ കയറിയതിനെത്തുടർന്ന് സരിനെ ഫറോക്ക് സ്റ്റേഷനിൽ ഇറക്കി. എന്നാൽ ബാഗും മറ്റു വസ്തുക്കളും സീറ്റിൽ ഇല്ലായിരുന്നു എന്ന് സരിൻ പൊലീസിനു മൊഴി നൽകി. പിന്നീട് ഓർമക്കുറവുകൊണ്ട് ഫറോക്കിൽ നിന്നു മറ്റൊരു ട്രെയിനിൽ മാറിക്കയറിയ സരിൻ പുലർച്ചെ തിരൂരിൽ എത്തി. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതായി പൊലീസ് പറഞ്ഞു.

പ്രതികളിൽ നിന്നു സ്വർണവും പണവും മറ്റു വസ്തുക്കളും പൊലീസ് കണ്ടെടുത്തു. കവർച്ച നടന്ന് 24 മണിക്കൂറിനകം കോഴിക്കോട്ടു നിന്നാണ് പ്രതികളെ പിടികൂടിയതെന്ന് അന്വേഷണ സംഘം പറഞ്ഞു.

Bag stolen from Vadakara's Puthuppanam native, suspects arrested

Next TV

Related Stories
കെ.പി.എസ്.ടി.എ.വടകര വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ഭാരവാഹികൾ അധികാരമേറ്റു

Apr 30, 2026 03:23 PM

കെ.പി.എസ്.ടി.എ.വടകര വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ഭാരവാഹികൾ അധികാരമേറ്റു

കെ.പി.എസ്.ടി.എ.വടകര വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ഭാരവാഹികൾ അധികാരമേറ്റു ...

Read More >>
പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

Apr 30, 2026 01:39 PM

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ...

Read More >>
സ്നേഹാദരം; ഡോ. സോമൻ കടലൂരിന് സഹപ്രവർത്തകരുടെ യാത്രയയപ്പ്

Apr 30, 2026 10:57 AM

സ്നേഹാദരം; ഡോ. സോമൻ കടലൂരിന് സഹപ്രവർത്തകരുടെ യാത്രയയപ്പ്

സ്നേഹാദരം; ഡോ. സോമൻ കടലൂരിന് സഹപ്രവർത്തകരുടെ...

Read More >>
'ആദരം'; കെഎസ്ടിഎ വടകര ഉപജില്ലാ യാത്രയയപ്പും അനുമോദനവും

Apr 30, 2026 10:43 AM

'ആദരം'; കെഎസ്ടിഎ വടകര ഉപജില്ലാ യാത്രയയപ്പും അനുമോദനവും

'ആദരം'; കെഎസ്ടിഎ വടകര ഉപജില്ലാ യാത്രയയപ്പും...

Read More >>
വടകരയിൽ വിവാഹ വീട്ടിൽ നിന്നും വരൻ്റെ മൂന്ന് പവന്‍റെ സ്വർണമാല മോഷണം പോയി, അലമാരയുടെ പൂട്ട് പൊളിച്ച നിലയിൽ

Apr 30, 2026 07:50 AM

വടകരയിൽ വിവാഹ വീട്ടിൽ നിന്നും വരൻ്റെ മൂന്ന് പവന്‍റെ സ്വർണമാല മോഷണം പോയി, അലമാരയുടെ പൂട്ട് പൊളിച്ച നിലയിൽ

വടകരയിൽ വിവാഹ വീട്ടിൽ നിന്നും വരൻ്റെ മൂന്ന് പവന്‍റെ സ്വർണമാല മോഷണം പോയി...

Read More >>
അഭിമാനം ; വോളിബോൾ ബ്രദേഴ്‌സ് വാണിമേൽ ജേതാക്കൾ

Apr 29, 2026 12:26 PM

അഭിമാനം ; വോളിബോൾ ബ്രദേഴ്‌സ് വാണിമേൽ ജേതാക്കൾ

അഭിമാനം ; വോളിബോൾ ബ്രദേഴ്‌സ് വാണിമേൽ...

Read More >>
Top Stories